മഴയെത്തും മുൻപേ പുസ്തകമെത്തി .ഇനി സ്കൂൾ തുറക്കാൻ കാത്തിരിപ്പ്
സ്കൂൾ തുറക്കൽ ജൂൺ 6 ലേക്ക് മാറ്റിയതോടെ ഈ വർഷത്തെ അദ്ധ്യാനദിനം ആരംഭിക്കാൻ ഇനി ദിവസങ്ങൾ വീണ്ടും ബാക്കി .എന്നാൽ സ്കൂൾ തുറക്കും മുൻപേ പുസ്തകങ്ങൾ എത്തിച്ച ചരിതാർഥ്യത്തോടെ വിദ്യഭ്യാസ വകുപ്പിന്റെ പ്രവർത്തനം ശ്രദ്ധേയമാകുന്നു .കാക്കനാട‌് കെബിപിഎസ‌് പ്രസിലാണ‌് പുസ‌്തകങ്ങൾ അച്ചടിക്കുന്നത് .വേനലവധി കഴിഞ്ഞു സ്കൂൾ തുറക്കുന്ന ദിവസം തന്നെ പുസ്തകം എത്തിക്കാൻ കഴിയുന്നു എന്ന നേട്ടം സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനാര്ഹമാണ് കഴിഞ്ഞ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് വാർഷികപരീക്ഷയ‌്ക്കുപോലും പുസ‌്തകം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു.പൊതു വിദ്യഭ്യാസ സംരക്ഷണ യഞ്ജത്തിത്തിന്റെ ഭാഗമായി കേരള വിദ്യഭ്യാസ വകുപ്പു നടപ്പിലാക്കുന്ന പദ്ദതികളുടെ സ്വാധീനം ഈ നേട്ടത്തിന് പിന്നിലുണ്ട് എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു
No comments: