കള്ളക്കേസിൽ പ്രതിയാക്കി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു: അവസാനം കേന്ദ്രമന്ത്രിയായി

പഠനം പൂർത്തിയാക്കി വി മുരളീധരന് ജോലി ലഭിച്ചത്കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ആയിരുന്നു.  വാളുകൾക്കു നടുവിലൂടെ നടന്നിട്ടില്ലെങ്കിലും ബ്രണ്ണൻ കോളേജിലാണ് പഠിച്ചത്. തുടർന്ന് ജോലി ലഭിച്ച മുരളീധരനെ ചതിയിൽ പെടുത്തി കേസിൽ കുർക്കുകയായിരുന്നുവെന്നു  എന്ന് ആർ എസ് എസ് സംസ്ഥാന സഹ സമ്പർക്ക പ്രമുഖ് പി പി സുരേഷ് ബാബുവും പറയുന്നു ഏതോ ഒരു മുരളീധരൻ പ്രതിയായ കേസിൽ വി മുരളീധരനെ പ്രതി ചേർക്കുകയായിരുന്നു. തുടർന്ന് എതിരാളികൾ പ്ലാൻ ചെയ്തത് പോലെ സംഭവിച്ചു. സസ്‌പെൻഷൻ.  പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.  അതോടെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

പിന്നീട് കേസിൽ നിന്നൊഴിവാക്കിയെങ്കിലും തിരിച്ച് ആ പടി ചവിട്ടിയില്ല. എതിരാളികൾക്ക് അതൊരു സന്തോഷമാകുമെങ്കിൽ ആകട്ടെ എന്ന് കരുതി. പക്ഷെ എല്ലാത്തിനും പരിഹാരം മോദിയുടെ കയ്യിലുണ്ട്.

കേന്ദ്ര പാർലമെന്ററി, വിദേശകാര്യ വകുപ്പ് സഹ മന്ത്രിക്ക് പേന ഇന്ത്യയുടെ അഭിനന്ദനങ്ങൾ 

No comments:

Powered by Blogger.