ബിജെപി സംസ്ഥാന ഘടകത്തിന് മുഖത്തടി: അപ്രതീക്ഷിത മന്ത്രിപദത്തിന് പുറമെ വീണ്ടും തിരിച്ചടി ഉണ്ടാകാം

കേരളത്തിലെ ബിജെപിയുടെ രൂപവും ഭാവവും മാറുന്നു.  അമിത് ഷാ പ്രസിഡന്റായതിനു ശേഷം കേരളത്തിൽ ധാരാളം കർമ്മ പദ്ധതികൾക്ക്  രൂപം കൊടുത്തുവെങ്കിലും പലതും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഏറ്റവും ഒടുവിലത്തെ രണ്ടു സംഭവങ്ങളിൽ കടുത്ത അതൃപ്തിയിലാണ് കേന്ദ്ര നേതൃത്വം.  കുമ്മനം ഗവർണർ സ്ഥാനത്തു നിന്ന് രാജിവച്ചു വരേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തൽ.  വരേണ്ടിയിരുന്നത് അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിനു മുന്പായിട്ടായിരുന്നു.  പത്തനംതിട്ട സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കവും കാലതാമസവും പാർട്ടിയുടെ അന്തസ്സ് കളങ്കപ്പെടുത്തുന്നതായിരുന്നു. പത്തനംതിട്ടയിൽ സംസ്ഥാന നേതൃത്വം സജീവമായി തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നില്ല എന്ന വിമർശനമുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ പോലും സ്ഥാനാർഥി നിർണയ സമയത്തുണ്ടായ അശുഭകരങ്ങളായ സംഭവങ്ങൾ പാർട്ടി അണികളെ വല്ലാതെ നോവിച്ചു.  കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം എന്തുകൊണ്ട് വൈകിപ്പിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചു.

കണ്ണംതാനത്തിനെ മന്ത്രിയാക്കിയത് ന്യൂനപക്ഷ സമുദായങ്ങളെ ലക്‌ഷ്യം വച്ച് തന്നെയാണ്.  പക്ഷെ അതൊരു പരാജയമായിരുന്നു. തെരെഞ്ഞെടുപ്പ് ദിവസം ഒരു കൈസ്തവ സഭ  ഇടതു പക്ഷത്തിനനുകൂലമായി വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തതൊക്കെ ഭരണ രംഗത്ത് പ്രാധിനിത്യം നേടുന്നതിൽ കണ്ണന്താനത്തിനു പ്രതികൂലമായി.  എസ് എൻ ഡി പി ജനറൽ സെക്രട്ടറി നിഷേധാത്മക നിലപാട് സ്വീകരിച്ചുവെങ്കിലും അഭൂത പൂർവ്വമായ രീതിയിൽ ഈഴവ വിഭാഗം ബി ജെ പിക്കനുകൂലമായി വോട്ടു ചെയ്തു എന്ന വിലയിരുത്തൽ ഉണ്ട്. പിന്നോക്ക വിഭാഗങ്ങളും ബിജെപിയിലേക്ക് തിരിയുന്നതായി വിലയിരുത്തൽ ഉണ്ട്.

രൂപമാറ്റങ്ങൾക്കു കേരളത്തിൽ ബിജെപി തായാറെടുക്കുന്നതിന്റെ സൂചനയായാണ് വി മുരളീധരന് മന്ത്രി സ്ഥാനം നൽകിയത്.  അദ്ദേഹത്തിൻറെ പ്രാധിനിത്യം തീർച്ചയായും സാമുദായിക പരിഗണനയിലും ഊന്നിയുള്ളതാണ്. ലഭിച്ച വകുപ്പുകൾ അദ്ദേഹത്തിൻറെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയുള്ളതും. പാർലമെന്ററി കാര്യം ലഭിച്ചതോടെ ഡൽഹിയിൽ മുരളീധരൻ വൻ അധികാര കേന്ദ്രമായി മാറുകയാണ്.  പ്രധാനമന്ത്രിയയുമായും, ബിജെപി അധ്യക്ഷനുമായും ഏറ്റവും അടുത്തു പ്രവർത്തിക്കേണ്ട സർക്കാരിന്റെ താക്കോൽ സ്ഥാനമാണത്. മുരളീധരന്റെ അഭിപ്രായങ്ങളെ മറികടന്ന് ഇനി കേരള ബിജെപിയിൽ ഒരീച്ച പോലും പറക്കില്ല.

പിന്നോക്ക വിഭാഗങ്ങൾക്കായി ഇനിയും അത്ഭുത തീരുമാനങ്ങൾ ഉണ്ടാകും എന്നാണു വിലയിരുത്തൽ.  പ്രധാനപ്പെട്ട കോര്പറേഷനുകളിൽ കേരളത്തിലെ  പിന്നോക്ക സമുദായങ്ങൾക്ക്‌ പ്രാധിനിത്യമുണ്ടാകുമെന്ന സൂചനയും ഉണ്ട്.  നീണ്ട നാളുകളായി കേരളത്തിൽ പ്രചരിപ്പിക്കപ്പെടുന്ന  മുന്നോക്ക സമുദായ പാർട്ടി എന്ന ബ്ലോക്ക് നീക്കുക എന്നതാണ് കേന്ദ്ര തീരുമാനം.

No comments:

Powered by Blogger.