ഓഹരി വിപണിയിൽ കുതിപ്പിന് ശേഷം ഒരു ഇറക്കം

വിപണിയിലെ ഇലെക്ഷൻ ട്രെൻഡിൽ മുന്നേറിയ നിഫ്റ്റിയും സെൻസെക്സും ഇന്ന് കാര്യമായ നഷ്ട്ടം  നേരിട്ടു .ചരിത്ര നേട്ടത്തിൽ മുന്നേറി കൊണ്ടിരുന്ന വിപണിയിൽ ഇന്നുണ്ടായ ഇടിവിൽ പ്രമുഖ കമ്പനികളുടെയെല്ലാം ഷെയറുകൾ നഷ്ട്ടം രേഖപ്പെടുത്തി .തുടർച്ചയായ മുന്നേറ്റത്തിന് ശേഷം 248 പോയിന്റിന്റെ നഷ്ടവും രേഖപ്പെടുത്തിയാണ് സെൻസെസ് ഇന്ന് അവസാനിച്ചത് .നിഫ്റ്റിയാകട്ടെ 67 .65 പോയിന്റ് ഇടിഞ്ഞു 11 ,861 .10 ലും അവസാനിച്ചു .ബാങ്കിങ്  ,ഓട്ടോമൊബൈൽ ,തുടങ്ങിയ മേഖലയിലെ ഷെയറുകൾ ഇന്ന് നഷ്ട്ടം  രേഖപ്പെടുത്തി.കഴിഞ്ഞ വാരം മികച്ച രീതിയിൽ മുന്നേറിയ എസ് ബി ഐ കുതിപ്പ് അവർത്തിച്ചില്ല .വിദേശ ഓഹരി വിപണികളിൽ ദൃശ്യമായ ആശങ്കൾ ഇന്ത്യൻ വിപണികളെ സ്വാധീനിച്ചതാവാം നഷ്ടത്തിന് കാരണമെന്നു വിലയിരുത്തപ്പെടുന്നു .പുതിയ സർക്കാർ അധികാരമേൽക്കുന്ന നാളെ വിപണിയിലെ ചലനങ്ങൾ എന്തായിരിക്കും എന്ന ചർച്ചയാണ് എങ്ങും നടക്കുന്നത്


ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്   

No comments:

Powered by Blogger.