അമ്പിളി ഉദിച്ചുയരുന്നതും കാത്തു മലയാളിയുടെ മനസ്

മലയാള സിനിമയിൽ അമ്പിളി വെളിച്ചം ഇല്ലാതായിട്ട് നാളുകളായി .നാല് ദശാബ്ദ കാലമായി മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും  അമ്പിളി എന്ന ജഗതി ശ്രീകുമാർ മലയാള സിനിമയിൽ ചരിത്രം  രചിക്കുകയായിരുന്നു .അടൂർ ഭാസിയും ബഹദൂറും കളമൊഴിഞ്ഞ മലയാള സിനിമയുടെ ഹാസ്യ ലോകം ജഗതി ശ്രീകുമാർ എന്ന മഹാനടനിലേക്കു കേന്ദ്രീകരിക്കപ്പെടുന്ന കാഴ്ചയാണ് കേരളം കണ്ടത് .ഹാസ്യ നടനായും സ്വഭാവ നടനായും വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചും ഹാസ്യ നടനം മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ് എന്ന് ജഗതി തെളിയിച്ചു .1200 സിനിമകൾ നിസാരമായ ഒരു അഭിനയ സപര്യ അല്ല .1975 ൽ പുറത്തിറങ്ങിയ ചട്ടമ്പി കല്യാണിയിലെ പപ്പു മുതൽ മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ എത്രയെത്ര കഥാപാത്രങ്ങൾ .മോഹൻലാൽ നായകനായി അഭിനയിച്ചു 1991 ൽ പുറത്തിറങ്ങിയ ഉള്ളടക്കം എന്ന ചിത്രത്തിൽ മോഹാലയിലെ കാണാൻ എത്തുന്ന മനസികരോഗിയുടെ കഥാപാത്രം പലപ്പോഴും ടി വി  സ്‌ക്രീനിലെത്തുമ്പോൾ ഹാസ്യത്തിന്റെ വേറൊരു തലം തന്നെ അനുഭവപ്പെടാറുണ്ട് ."എനിക്ക് ഓപ്പറേഷൻ വേണ്ട എനിമ മതി ..ഇനി ഞാൻ ആനയെ വിഴുങ്ങിയാലും കുതിരയെ വിഴുങ്ങില്ല"... എന്ന് പറയുന്ന ആ രംഗം കണ്ടു ചിരിക്കാത്ത മലയാളിയുണ്ടോ?..ഒരു മാനസിക രോഗിയുടെ വേഷത്തിൽ പോലും ഹാസ്യത്തിന്റെ അസൂയാവഹമായ ഹാസ്യം  ആവിഷ്കരിക്കാൻ മലയാളം സിനിമയിൽ വേറെ ഏതു നടനാണ്  കഴിഞ്ഞിട്ടുള്ളത്? .ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മോഹൽലാലിന്റെ അഭിനയ  ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ സേതുമാധവൻ ഹിറ്റാക്കിയ കിരീടം  എന്ന ചിത്രത്തിൽ ജഗതിയുടെ അളിയൻ കഥാപാത്രം കാണുമ്പോൾ പഴയ കാല നാട്ടിൻ പുറങ്ങളിൽ അത്തരമൊരു കഥാപാത്രം പലവീടുകളിലും ഉണ്ടായിരുന്നില്ലേ എന്ന്തോന്നിപ്പോകാറുണ്ട്  .മലയാള സിനിമയിലെ മോഹൻലാൽ -ജഗതി ഹാസ്യ കോമ്പിനേഷനിൽ എന്നും ഓർമയിൽ തങ്ങി നിൽക്കുന്ന ചിത്രമാണ് കിലുക്കം .ഈ  ചിത്രത്തിൽ കാമറമാൻ നിശ്ചൽ  എന്ന കഥാപാത്രം അക്ഷരാർത്ഥത്തിൽ ജഗതിയുടെ ഹാസ്യ കഥാപാത്രങ്ങളിൽ ഏറ്റവും മികവുറ്റതാണ് .ചിത്രത്തിന്റെ തുടക്കം മുതൽ വെൽക്കം ടു ഊട്ടി  നൈസ് ടു  മീറ്റ് യു എന്ന മുറി ഇംഗ്ലീഷുമായി  മോഹൻലാലിനൊപ്പം  ഒരിക്കലും  മറക്കാൻ കഴിയാത്ത ഹാസ്യരംഗങ്ങൾ തന്നെയാണ്  ജഗതി ശ്രീകുമാർ അവതരിപ്പിച്ചത് .ആശുപത്രി കിടക്കയിൽ കിടക്കുന്ന നിശ്ചലിനെ കാണാൻ ജോജി എത്തുമ്പോൾ ജഗതി പറയുന്ന "ചത്തോന്നറിയാൻ  വന്നതായിരിക്കും എന്ന പ്രയോഗം കാലമേറെ പിന്നിടുമ്പോഴും ഇന്നും പല സന്ദർഭങ്ങളിലും  നമ്മളുടെ സംസാരങ്ങളിൽ കടന്നു വേരുന്നത് യാദൃശ്ചികമാകാം  . 
ജഗതി ശ്രീകുമാറിന്റെ ഓരോ കഥാപാത്രങ്ങളും യഥാർത്ഥത്തിൽ നമ്മളുടെ ചുറ്റുപാടും കാണുന്ന ആരുടെയെങ്കിലും ജീവിതവുമായി  സാമ്യം ഉണ്ടാവുന്നതായി തോന്നാറുണ്ട് .1992 ൽ യോദ്ധ എന്ന ചിത്രത്തിൽ ജഗതി അവതരിപ്പിച്ച അപ്പുകുട്ടൻ എന്ന കഥാപാത്രം ഗ്രാമീണ ജീവിതത്തിലെ ഹാസ്യ സന്ദർഭങ്ങൾ തനിമ ചോരാതെ ഒപ്പിയെടുത്തു മലയാളിയുടെ  മനസ് കീഴടക്കുന്ന ജഗതി മാജിക് തന്നെ നമ്മുക്ക്  കാണാം .മത്സരത്തിൽ തോറ്റു  വീട്ടിലേക്ക് മടങ്ങിയെത്തുന്ന അപ്പു  കുട്ടനെ അച്ഛൻ വസു ..ദേ തൊട്ടു തുന്നം പാടി വന്നിരിക്കുന്നു നിന്റെ മോൻ ...എന്ന് പറയുന്ന രംഗം ട്രോളുകളുടെ പുത്തൻ കാലത്തും  എല്ലാ വിജയ പരാജയങ്ങളിലും ഉപയോഗിക്കാൻ പറ്റുന്ന ഒരു രംഗമായി കേരളം നെഞ്ചിലേറ്റിയതായി കാണാം .കേരള ഗ്രാമീണതയുടെ മികവാർന്ന ഈ ഹാസ്യാവിഷ്‌ക്കാരം വർഷങ്ങൾ പിന്നിട്ട് 2002 ൽ എത്തുമ്പോഴും അതെ തനിമയോടെ തന്നെ അവതരിപ്പിക്കാൻ ജഗതി ശ്രീകുമാറിന് കഴിഞ്ഞു .അതിന്റെ ഒരു തെളിവാണ് ആ വര്ഷം പുറത്തിറങ്ങിയ ദിലീപിന്റെ സൂപ്പര്ഹിറ് ചിത്രം മീശമാധവനിൽ ഭഗീരഥൻ പിള്ള എന്ന റേഷൻ കടക്കാരന്റെ കഥാപാത്രം ജഗതി അവതരിപ്പിച്ചത് .സി ബി ഐ ഡയറി കുറിപ്പിലെ വിക്രമനും ചന്ദാമാമയിലെ ഈപ്പച്ചനും ഗ്രാമപഞ്ചായത്തിലെ ബാബർ കഥാപാത്രം ആർ എ ജപ്പാനും നന്ദനത്തിലെ കുമ്പിടിയും വാഴുന്നോരിലെ മീൻ മാത്തച്ചനും മീനാക്ഷി കല്യാണത്തിലെ ഈരാളി വാസുവും അമ്മകിളിക്കൂടിലെ അർണോസും ഒന്നും മലയാളിയുടെ മനസിൽ നിന്ന് അത്ര പെട്ടെന്നു മാഞ്ഞു പോകുന്ന ഹാസ്യ കഥാപാത്രങ്ങളല്ല .

ഇങ്ങനെ മലയാള സിനിമയിൽ ഹാസ്യ ചക്രവർത്തി പദത്തിൽ  നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി 2012 മാര്‍ച്ച് 10 ന്  തേഞ്ഞിപ്പലത്തിനടുത്ത്  വച്ച് ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍ പെട്ടത്.മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരിക്കലും പ്രതീക്ഷിക്കാത്ത ആഘാതം തന്നെയായിരുന്നു അത് .നാളിതു വരെ മലയാള സിനിമയിൽ ജഗതി ബാക്കി വെച്ച ആ  വിടവ് നികത്താൻ ഒരു ഹാസ്യ നടനും കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് സത്യം .മലയാളിയുടെ പ്രാർത്ഥനകൾക്കും പ്രതീക്ഷകൾക്കും  ഇനി ഒരു ഫലം ഉണ്ടാകാൻ പോകുകയാണ് .പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു മലയാളത്തിന്റെ അമ്പിളി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് .കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ  നിറഞ്ഞു നിന്ന ഒരു പരസ്യ ചിത്രത്തിന്റെ റിലീസിംഗിൽ നാം ഇതിന്റെ സൂചനകൾ കണ്ടതാണ് .ആ റിലീസിംഗ് ചടങ്ങിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തി നൽകിയത്  ജഗതി ശ്രീകുമാർ എന്ന മഹാനടന് മലയാള സിനിമയുടെ ഹൃദ്യമായ ആദരം കൂടിയാണ് .നമ്മുക്ക് കാത്തിരിക്കാം കേരളം ഒരിക്കലും മറക്കാത്ത ആ ഹാസ്യ ചക്രവർത്തിയുടെ തിരികെയെത്തൽ ഒരു ആഘോഷമാക്കാൻ


ശരത് കുമാർ
സിനിമ ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ് 

No comments:

Powered by Blogger.