നമോ 2 .0 നാളെ .ഓഹരി വിപണി വീണ്ടും കുതിക്കുമോ
ഇന്നത്തെ വിപണി ദിനം നഷ്ടവും രേഖപെടുത്തിയെങ്കിലും പുതിയ സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഓഹരി വിപണിയിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാവുക എന്ന ചർച്ചയിലാണ് നിക്ഷേപകർ .ഭരണ തുടർച്ച ഉണ്ടാകും എന്ന് വ്യക്തമാക്കി എക്സിറ് പോൾ ഫലങ്ങൾ പുറത്തു വന്നപ്പോൾ മാർക്കറ്റ് പ്രതീക്ഷക്കപ്പുറം കുതിച്ചുയർന്നത് ഈ ചർച്ചകൾക്ക് ആക്കം കൂട്ടുന്നു .അമേരിക്ക ചൈന വ്യാപാര തർക്കത്തെ തുടർന്ന് തുടർച്ചയായി നഷ്ടവും രേഖപ്പെടുത്തിയ ഇന്ത്യൻ വിപണികൾ എക്സിറ് പോളിന്റെ ചുവടു പിടിച്ചു മികച്ച രീതിയിൽ മുന്നേറി .രണ്ടു ദിനങ്ങൾ പിന്നിട്ട് തിരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നിഫ്റ്റി 1200 വും സെൻ സെക്സ് 40000 പോയിന്റും നേടി ചരിത്ര നേട്ടം കൊയ്തു .ബാങ്കിങ് മേഖലയിലെ ഷെയറുകൾ വിപണി കീഴടക്കി .എസ് ബി ഐ 350 പോയിന്റിന് മുകളിൽ മുന്നേറ്റം നടത്തി .കേന്ദ്രത്തിൽ സ്ഥിരതയുള്ള സർക്കാർ അധികാരത്തിൽ വരുന്നത് ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം വളരെ വലിയ സ്വാധീനം ചെലുത്തിയ സംഭവമായി മാറി അത് കൊണ്ട് തന്നെ നാളത്തെ വിപണി ദിനം ഇന്ന് കാര്യമായ രീതിയിൽ ഉണ്ടായ നഷ്ടവും മറികടന്ന് വീണ്ടും മികച്ച നേട്ടം കൊയ്യുമോ എന്നാണ് നിക്ഷേപകർ ഉറ്റു നോക്കുന്നത്
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
No comments: