പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ തന്നെ


കേരളത്തിലെ എക്സിറ് പോൾ ഫലങ്ങൾ തികച്ചും ഞെട്ടിപ്പിക്കുന്നതാണ്.  നിരവധി പോളുകൾ പറയുന്നത് എൻ ഡി എ ഒന്ന് മുതൽ മൂന്നു സീറ്റുകൾ വരെ നേടുമെന്നാണ്.  തെരെഞ്ഞെടുപ്പിനു മുൻപ് ഒരു രണ്ടാം സ്ഥാനം പോലും പ്രതീക്ഷിക്കാൻ കഴിയാത്ത തലത്തിൽ നിന്നാണ് എൻ ഡി എ സാധ്യതകൾ വിജയത്തിലേക്ക് കടക്കുന്നത്. കേരളത്തിൽ സമ്പൂർണമായി കേന്ദ്രീകരിച്ച് ഒരു സർവ്വേ മാത്രമാണുണ്ടായിരുന്നത്.  അത് നടത്തിയത് മാതൃഭൂമി ചാനലിന്റെ നേതൃത്വത്തിലാണ്.  ആ സർവേയിൽ ഒരു സീറ്റു എൻ ഡി എ നേടുമെന്ന് പറയുന്നെന്നുവെങ്കിലും പ്ലസ് ഓർ മൈനസ് 1 -3 സീറ്റാണ് പ്രവചിക്കുന്നത്.

എന്നാൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് ശേഖരിച്ച സർവ്വേ കൃത്യമാകാൻ ഒരു വഴിയുമില്ലെന്നാണ് സമഗ്ര പരിശോധനയിൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യം. കാരണം അടിയൊഴുക്കുകൾ അത്ര തീവ്രമായി നടന്നിട്ടുണ്ട്.  സി പി എം കേഡറിൽ ഉള്ള പലരും കെ സുരേന്ദ്രന് വോട്ടു ചെയ്തിട്ടുണ്ടെങ്കിലും അത് എക്സിറ് പോൾ പിക്കിൽ ഒരിക്കലും തെളിയില്ല. ഒരു സിപിഎം കാരൻ വോട്ടു ക്രോസ്സ് ചെയ്‌തിട്ട്‌ അത് പരസ്യമായി ഒരിക്കലും പറയില്ല.  പത്തനംതിട്ടയിൽ കോൺഗ്രസ്സിന്റെ ഒരു വിഭാഗം കെ സുരേന്ദ്രന് വോട്ടു ചെയ്തിട്ടുണ്ട് എന്ന് കോൺഗ്രസ്സ് കാർ തന്നെ പറയുന്നു.  ബ്ലോക്ക് തലത്തിലോ, ജില്ലാ തലത്തിലോ ഉള്ള നേതാക്കളോ അവരുടെ കുടുംബമോ വോട്ടു ക്രോസ്സ് ചെയ്താൽ അത് രഹസ്യമായി പോലും മറ്റൊരാളോട് പറയില്ല.

31% വോട്ടു നേടുമെന്നാണ് മാതൃഭൂമി സർവ്വേ പറയുന്നത്.  ലഭിച്ച സാമ്പിൾ അഭിപ്രായപ്രകാരം അത് ശരിയായിരിക്കാം.  8 % വോട്ടു വർദ്ധന വന്ന മണ്ഡലമാണ് പത്തനംതിട്ട.  ആ ശതമാനമാണ് വിധിയെ നിർണയിക്കുക. ആ 8 % ത്തിൽ തൊണ്ണൂറു ഭാഗവും സുരേന്ദ്രന്റെ വോട്ടുകളാണ് എന്ന് വിലയിരുത്താൻ പറ്റും.

എല്ലാ മണ്ഡലത്തെ പറ്റിയും പെൻ ഇന്ത്യ ന്യൂസിന്റെ സർവേയും തുടർന്നുള്ള അവലോകനവും ഉണ്ടെങ്കിലും, മാതൃഭൂമിയുടെ  സർവേയോട് പത്തനംതിട്ടയുടെ കാര്യത്തിൽ മാത്രമാണ് വിയോജിപ്പുള്ളത്. അതുകൊണ്ടാണ് പത്തനംതിട്ട മാത്രം വിശകലം ചെയ്തത്.

പെൻ ഇന്ത്യ ന്യൂസിന്റെ വിശകലന പ്രകാരം പത്തനംതിട്ടയിലെ ഫല സാധ്യത ഇങ്ങനെ വിലയിരുത്തുന്നു.

കെ സുരേന്ദ്രൻ: 35%, ആന്റോ ആന്റണി: 32%. വീണ ജോർജ്: 29%. ബാക്കി മറ്റുള്ളവർ.

No comments:

Powered by Blogger.