മഴ ജൂൺ ആറിനേ കേരളത്തിലെത്തൂ


തിരുവനതപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമൻ നിക്കോബാർ ദ്വീപുകളിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐഎംഡി) അറിയിച്ചു. ജൂൺ ആറിനേ കാലവർഷം കേരളത്തിലെത്തൂ.

വേനൽമഴയിൽ രാജ്യത്താകമാനം 22 ശതമാനത്തിന്റെ കുറവുണ്ടായതായും ഐ.എം.ഡി. വ്യക്തമാക്കി. മാർച്ച് ഒന്നുമുതൽ മേയ് 15 വരെ 75.9 മില്ലീമീറ്റർ മഴയാണ് പെയ്തത്. സാധാരണ 96.8 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കാറുള്ളത്.

No comments:

Powered by Blogger.