മധ്യപ്രദേശിൽ ഭരണ പ്രതിസന്ധി


ന്യൂ ഡൽഹി: മധ്യപ്രദേശിൽ ഭരണ പ്രതിസന്ധി.  കമൽ നാഥ്‌ സർക്കാരിന് ആവശ്യമായ പിന്തുണയില്ലെന്നു ചൂണ്ടി കാട്ടി ഗവർണർ ആനന്ദി ബെൻ പട്ടേലിന് ബിജെപി കത്തു നൽകി. നിരവധി കോൺഗ്രസ്സ് എം എൽ എ മാർ പാർട്ടി വിടാൻ തീരുമാനിച്ചിരിക്കുന്നതിനാൽ സർക്കാരിന് ഫ്ലോറിൽ ഭൂരിപക്ഷമില്ല. അതിനാൽ ഭൂരിപക്ഷ തെളിയിക്കാൻ നിയമസഭാ സമ്മേളനം വിളിക്കണെമന്നു കാട്ടിയാണ് കത്ത് നൽകിയത്.

മല്‍നാഥ് സര്‍ക്കാര്‍ സ്വയം നിലംപതിക്കുമെന്നും കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. 230 നിയമസഭാ സീറ്റുകളില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റാണു വേണ്ടത്. കോണ്‍ഗ്രസിന് 114 സീറ്റ് മാത്രമാണുള്ളത്. കുറഞ്ഞ ഭൂരിപക്ഷമുള്ള കമല്‍നാഥ് സര്‍ക്കാര്‍ മായാവതിയുടെയും അഖിലേഷ് യാദവിന്റെയും പിന്തുണയോടെയാണ് നില നിൽക്കുന്നത്. 

No comments:

Powered by Blogger.