എക്സിറ്റ് പോളും അമല പോളും തമ്മിൽ എന്ത് ബന്ധം?

എക്സിറ്റ് പോളും അമല പോളും തമ്മിൽ എന്ത് ബന്ധം?  നിങ്ങൾ വായനക്കാർക്കില്ലെങ്കിൽ, അമല പോളിന്റെ ഫെയ്‌സ് ബുക്കിലെ സഖാക്കൾ എന്നവകാശപെടുന്നവർക്ക് എക്സിറ്റ് പോളിന്റെ അനുജത്തിയാണ് അമല പോൾ. എക്സിറ്റ് പോളിന്റെ ചേട്ടനാണ് സെബാസ്ററ്യൻ പോൾ.

എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെ അമല പോളിന്റെ ലെവൽ തന്നെ മാറി പ്പോയി.  എന്‍ഡിഎയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അനുകൂലമായി എക്‌സിറ്റ് പോളുകള്‍ വന്നതു മുതല്‍ അമല പോളിന്റെ ഫേസ്ബുക്ക് പേജില്‍ നിറയെ തെറിയഭിഷേകമാണ്. എന്‍ഡിഎ സീറ്റ് തൂത്തുവാരുമെന്ന എക്‌സിറ്റ് പോളിന്റെ പ്രവചനത്തോടെ എക്‌സിറ്റ് പോളുകളോടുള്ള വിരോധം മുഴുവനും തീര്‍ത്തത് അമല പോളിന്റെ ഫെയ്‌സ് ബുക്ക് പേജിലാണ്. വളരെ തരം താണ രീതിയിലാണ് കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.

"നീ ഞങ്ങളുടെ സിപിഎം പാർട്ടിക്ക് പത്തിൽ താഴയേ സീറ്റ് ഉള്ളൂ എന്ന് പ്രവചിക്കും അല്ലേടി. ഫാസിസ്റ്റു മോദി 300ൽ കൂടുതൽ സീറ്റ് നേടുമെന്ന് പ്രവചിക്കാൻ നാണമില്ലേ സംഘികളുടെ മൂട് താങ്ങി"

"എടി മോളെ അമല പോളെ നിന്റെ ചേട്ടന്‍ എക്‌സിറ്റ് പോള്‍ അല്ല ഓന്റെ അച്ചന്‍ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞാലും പ്രധാനമന്ത്രി നുമ്മടെ ആളായിരിയ്ക്കും"

നിന്നെ ഞങ്ങള്‍ സഖാക്കള്‍ വെറുതെ വിടില്ലെന്നും, കേരളത്തില്‍ റിലീസാകുന്ന നിന്റെ സിനിമകള്‍ ഇവിടെ ഇറക്കാന്‍ സമ്മിതിയിക്കില്ലെന്നുമുള്ള ഭീഷണികളാണ് അധികവും. ഇത് സഖാവ് പിണറായി വിജയന്റെ നാടാണെന്നും അധികം കളിച്ചാല്‍ കളി പഠിപ്പിയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ബുദ്ധിയുള്ളവർ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന സംശയമുണ്ട്.  ഇത് ഒരു വിഭാഗത്തെ താറടിപ്പിക്കാൻ എതിർ വിഭാഗം കൂട്ടായി നടത്തുന്ന ശ്രമമാണോ എന്നും സംശയമുണരുന്നു. 

No comments:

Powered by Blogger.