ഉദ്ദേശിച്ചതുപോലല്ല, മോദി ഒരു തരംഗമാണ്: കെജ്‌രിവാൾ
കനത്ത തിരിച്ചടിയ്ക്ക് കാരണം മോദി തന്നെയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണം മോദിയുടെ വ്യക്തി പ്രഭാവം തന്നെ. മോദിയുടെ സ്വാധീനം അളക്കാൻ കഴിഞ്ഞില്ല. മോദി ഇന്ത്യയിലുടനീളം ഒരു തരംഗമായി മാറുകയായിരുന്നു. ആം ആദ്മി പ്രവർത്തകരുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പ് തോൽവിക്കുള്ള കാരണം വ്യക്തമാക്കി കെജ്‌രിവാൾ രംഗത്തെത്തിയത്
മികച്ച പ്രചരണമായിരുന്നു നടത്തിയിരുന്നതെങ്കിലും രാജ്യത്തെങ്ങും ആഞ്ഞടിച്ച മോദി തരംഗം സ്വാഭാവികമായി ഡൽഹിയിലും അലയടിച്ചതായി കെജ്‌രിവാൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിനുള്ള ആദ്യകാരണം മോദി തരംഗം തന്നെയാണ്. മത്സരം മോദിയും രാഹുൽ ഗാന്ധിയും തമ്മിലായിരുന്നു. ജനങ്ങൾ വിശ്വാസമർപ്പിച്ചത് മോഡിയിലാണ്. എന്തുകൊണ്ട് നമുക്ക് വോട്ടുചെയ്യണമെന്ന് പൊതുജനത്തെ ബോധിപ്പിക്കാൻ സാധിച്ചിച്ചില്ല. എന്നാൽ മോദി അത് കൃത്യമായി ചെയ്തു. പിന്നെ പരാജപെട്ടെന്നു വിലപിച്ചിട്ടു കാര്യമുണ്ടോ? ഇത് നല്ല പരാജയം തന്നെയാണ്.
വീഴ്ച മനസ്സിലാക്കി, ആവശ്യമായ തിരുത്തൽ വരുത്തി നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ മികച്ച ഭരണത്തിന് ജനം വോട്ടുചെയ്യും. അഴിമതി ആം ആദ്മി സർക്കാരിനെതിരെ ഉന്നയിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാരിന്റെ വിവിധ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാവാം നമ്മുടെ പരിഗണന.
കേരളത്തിൽ ഇതേ അഭിപ്രായം പറഞ്ഞ എ അബ്ദുള്ളക്കുട്ടിയെ നിശിതമായി വിമർശിക്കുകയാണ് കോൺഗ്രസ്സ് നേതാക്കൾ. തോൽവിയുടെ കാരണം രഹസ്യമായല്ല, പരസ്യമായി പറഞ്ഞു തെറ്റുകൾക്ക് ജനങ്ങളോട് മാപ്പിരക്കാത്ത പക്ഷം കോൺഗ്രസ്സ് മുന്നോട്ടു പോകുമെന്ന് ശത്രുക്കൾ പോലും കരുതുന്നില്ല എന്നാണു അബ്ദുള്ളക്കുട്ടിയുടെ വാദം.

No comments: