സോറി അല്പം വൈകും, സ്കൂൾ തുറക്കുമ്പോഴെ എത്താനാകു: സ്‌കൂൾ തുറപ്പിൽ പ്രതിഷേധിച്ച് "മഴ"

മൂന്നാം തീയതി സ്‌കൂളുകൾ തുറക്കുമെന്നായിരുന്നു കേരള സർക്കാർ നേരത്തെ അറിയിച്ചത്. കഴിഞ്ഞ ദിവസം വിദ്യഭ്യാസ മന്ത്രി ഇത് അസ്സഗ്നിധ്ധമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.  എന്നാൽ ആറാം തിയതി മാത്രമേ സ്‌കൂളുകൾ തുറക്കൂ എന്ന് ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ മഴയും പിണങ്ങി പ്പോയെന്നു പ്രകൃതി രസികന്മാർ പറയുന്നു.

സംസ്ഥാനത്ത് കാലവർഷം വൈകും. ജൂൺ ആദ്യാവാരത്തിന് ശേഷം മാത്രമേ കാലവർഷം എത്തുകയുള്ളുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സ്കൂൾ തുറക്കുന്നത് ജൂൺ 6 ലേക്ക് മാറ്റിയിട്ടുണ്ട്. ജൂൺ 6ന് പുതിയ അദ്ധ്യായന ആരംഭിക്കുമ്പേഴേക്കും കാലവർഷവും എത്തുമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് വർഷവും കേരളത്തിൽ ജൂൺ മാസം പിറക്കുന്നതിനു മുൻപ് കാലവർഷം എത്തിയിരുന്നു. സംസ്ഥാനത്ത് ഇത്തവണ വേനൽ മഴ വളരെ കുറവാണ് ലഭിച്ചത്. കാലവർഷത്തിൽ മഴയിൽ കുറവുണ്ടാകില്ലെന്നാണ് വിലിയിരുത്തൽ.

No comments:

Powered by Blogger.