കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രിയായേക്കും. പുതിയതായി രൂപീകരിക്കുന്ന ഫിഷറീസ് വകുപ്പ് ലഭിക്കാൻ സാധ്യത
2024 - മിഷൻ 333 പാദ്ധതിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് ലഭിക്കാൻ സാധ്യത. കേരളം മുതൽ ബംഗാൾ വരയുള്ള തീരപ്രദേശങ്ങളിൽ പാർട്ടിയുടെ ശക്തി വർദ്ധിപ്പിച്ച് അടുത്ത ലോക സഭാ തെരെഞ്ഞെടുപ്പിൽ 333 സീറ്റുകൾ ഒറ്റയ്ക്ക് കരസ്ഥമാക്കുക എന്നതാണ് മിഷൻ 333 യുടെ ലക്‌ഷ്യം. ഇതിനായി തീര പ്രദേശങ്ങൾ കേന്ദ്രീകരിച്ചു വൻ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. തെക്കേ ഇന്ത്യക്കു പ്രത്യേകമായി പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. അതുകൊണ്ട് ഇവിടെനിന്നു ശക്തനായ ഒരാൾ മന്ത്രിസഭയിൽ പ്രധാന വകുപ്പിലേക്ക് വരണമെന്നാണ് കേന്ദ്രം കണക്കു കൂട്ടുന്നത്. കേരളവും തമിഴ്‌നാടും തീര പ്രദേശങ്ങളാണ്.
എന്നാൽ പരിസ്ഥിതി വകുപ്പും പരിഗണയിലുണ്ട്. . ഉത്തരവാദിത്വത്തോടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന നേതാവെന്ന നിലയിൽ ക്രിയാത്മകമായി ചെയ്യാൻ കഴിയുന്ന വകുപ്പിലേക്കായിരിക്കും നിയമനം. എന്നാൽ കേരളത്തിൽ നിന്ന് മറ്റാരെങ്കിലും മന്ത്രിയാകുമോ എന്നത് വ്യക്തമല്ല. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന ആദ്യ യോഗം തന്നെ കേരളം വിഷയങ്ങളാണ് ചർച്ച ചെയ്യുക. ആരൊക്കെ മന്ത്രിയാകണം, ആർക്കൊക്കെ സംഘടനാ ചുമതല കൊടുക്കണം എന്ന കാര്യങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്‌തേക്കും.
മഹാ രാഷ്ട്രാ, ത്രിപുര മോഡലാണ് പരീക്ഷിക്കുന്നതെങ്കിൽ കെ സുരേന്ദ്രന് നിർണായക പദവികൾ ലഭിച്ചേക്കും. മണ്ഡലങ്ങളിൽ തോറ്റവർ അതാത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു അടുത്ത തെരെഞ്ഞെടുപ്പിലേക്കു തയ്യാറെടുക്കാനാണ് കേന്ദ്രം നിർദ്ദേശിക്കുക എന്ന് വിലയിരുത്തപ്പെടുന്നു

No comments: