വരുന്നു പുതിയ 20 രൂപ നോട്ട് .പുതിയ നിറത്തിൽ വ്യത്യസ്‌തതയുമായി
റിസർവ് ബാങ്ക് പുതിയ 20 രൂപ നോട്ട് പുറത്തിറക്കാൻ പോകുന്നു .റിസർവ് ബാങ്ക് ഗവർണർ ശക്തികണ്ഠ ദാസിന്റെ ഒപ്പോടു കൂടിയ പുതിയ 20 രൂപ നോട്ടിന്റെ നിറം പച്ച കലർന്ന മഞ്ഞയായിരിക്കും .രാജ്യത്തിൻറെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിൽ നോട്ടിന്റെ ഒരു വശത്തു പ്രശസ്തമായ അജന്ത -എല്ലോറ ഗുഹയുടെ ചിത്രമാണ് പ്രിന്റ് ചെയുന്നത്.എന്നാൽ നിലവിൽ അച്ചടിച്ചിട്ടുള്ളതും വിപണിയിൽ വിനിമയം നടക്കുന്നതുമായ 20 രൂപ നോട്ടുകൾ വിനിമയ മൂല്യം ഉള്ളതായി തുടരും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ .നോട്ട് നിരോധനത്തിന് ശേഷം പുത്തൻ നിറങ്ങളിൽ വ്യത്യസ്തമായ നോട്ടുകൾ റിസേർവ് ബാങ്ക് പുറത്തിറക്കിയിരുന്നു .
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
No comments: