കയറ്റുമതി മേഖലയിൽ വൻ ഉണർവ് . അഞ്ചുമാസത്തെ ഉയർന്ന നിലയിൽ
രാജ്യത്തിൻറെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തിയത് കയറ്റു മതി മേഖലയിൽ ദൃശ്യമാകുന്നത് ശുഭ സൂചനകൾ .ഫാർമ, കെമിക്കൽ, എൻജിനീയറിങ് മേഖലയിൽ ഉണ്ടായ വളർച്ചയാണ് ഇതിനു പിന്നിൽ .2018-’19 സാമ്പത്തികവർഷത്തിൽ അകെ മൊത്തം 33,100 കോടി ഡോളറിന്റെ (23.03 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.കഴിഞ്ഞ സാമ്പത്തിക വർഷംഇത് 2932 കോടി ഡോളർ ആയിരുന്നു .കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് റിപ്പോർട്ടുകൾ പുറത്തു വന്നത് .ഈ വര്ഷം രാജ്യം കയറ്റുമതിയിൽ പുതിയ റെക്കോർഡുകൾ സ്വന്തമാക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ .53,540 കോടി ഡോളറിന്റെ (37.23 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്
പുതിയ സർക്കാർ അധികാരമേൽക്കുന്നതും ഈ നേട്ടത്തെ സ്വാധീനിക്കും വന്നു കരുതാം .
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
പുതിയ സർക്കാർ അധികാരമേൽക്കുന്നതും ഈ നേട്ടത്തെ സ്വാധീനിക്കും വന്നു കരുതാം .
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
No comments: