പ്രേമത്തിലെ മേരി വീണ്ടും വരുന്നു.സഹ സംവിധായകയായി....

2015 ൽ കേരളത്തിൽ തരംഗമായ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം തീയേറ്ററുകളിൽ കയ്യടി നേടിയപ്പോൾ  ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് ചിത്രത്തിന്റെ ആദ്യപകുതിയിൽ നിവിൻ പോളിയുടെ നായികയായി പ്രത്യക്ഷപ്പെടുന്ന മേരി എന്ന കഥാപാത്രമാണ് .കേരളത്തിൽ അന്യം  നിന്ന് പോയ പഴയ കാല കൗമാര പ്രണയത്തിന്റെ മികവാർന്ന ആവിഷ്ക്കാരം ജോർജ് -മേരി പ്രണയ സങ്കല്പത്തിലൂടെ ചിത്രം നമ്മുക്ക് മുന്നിൽ തുറന്നു കാട്ടി .ചിത്രത്തിൽ ആലുവാ പുഴയുടെ  എന്ന് തുടങ്ങുന്ന ഗാനവും മേരിയായി അഭിനയിച്ച അനുപമ പരമേശ്വരന്റെ നീളമുള്ള മുടിയും അന്ന് സാമൂഹ്യ മാധ്യമങ്ങളിലും  വൈറലായിരുന്നു .പ്രേമം സിനിമ  തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോഴും മേരിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അനുപമയായിരുന്നു. അതോടെ തെലുങ്കിലെ തിരക്കുള്ള നായികയായി അനുപമ വളര്‍ന്നു.അതിനുശേഷം ദുൽഖർ സൽമാന്റെ നായികയായി ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിന്റെ ആദ്യപകുതിയിലും അനുപമ പ്രത്യക്ഷപെട്ടു .ചിത്രത്തിലെ നോക്കി നോക്കി നോക്കി നിന്നു എന്ന ഗാനരംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടു .പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് അനുപമക്ക്തെലുങ്കിൽ നിരവധി ചിത്രങ്ങളാണ് സമ്മാനിച്ചത് .ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന് ശേഷം അനുപമ മലയാളത്തിലേക്ക് തിരിച്ച് വരികയാണ്. എന്നാൽ ഇത്തവണ അഭിനയത്രിയായി മാത്രമല്ല  സഹസംവിധായികയയുടെ റോളിൽ കൂടിയാണ്  മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ആദ്യ ചിത്രത്തിലാണ് സഹസംവിധായികയായി അനുപമ പ്രവര്‍ത്തിക്കുന്നത്.ദുൽഖർ സൽമാൻ മുൻപ് നായകനായി അഭിനയിച്ച എ ബി സി ഡി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ജേക്കബ് ഗ്രിഗറിയാണ് ഈ സിനിമയിലെ നായകൻ .നവാഗത സംവിധായകനായ ഷംസു സൈബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമല്‍, അനു സിതാര എന്നിവര്‍ക്കൊപ്പം അനുപമയും ഈ ചിത്രത്തിൽ  വേഷമിടുന്നു. വിജയ രാഘവന്‍, സുധീഷ്, ശ്രീലക്ഷ്മി തുടങ്ങിയവരും  ഈ ചിത്രത്തില്‍ വേഷമിടുന്നു.സിനിമ ജീവിതത്തിലെ പുതിയ തുടക്കം എന്ന് കുറിച്ച് അനുപമ ഇൻസ്റ്റർ ഗ്രാമിൽ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്  .മലയാളിയുടെ മനം കവർന്ന മേരിക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങും എന്ന് ലോകത്തിനു മുന്നിൽ കാട്ടി കൊടുക്കാൻ  കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു

ശരത് കുമാർ
സിനിമ ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്

No comments:

Powered by Blogger.