രാഹുൽ അത്ര പോരാ
ന്യൂഡൽഹി: ആവശ്യമെങ്കിൽ രാഹുൽ ഗാന്ധിയെ മാറ്റി നിർത്തിയും അധികാരം പിടക്കാൻ കോൺഗ്രസ്സ്. ഇതിനായി സോണിയ ഗാന്ധി തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്. പല പ്രാദേശിക പാർട്ടിയുമായും രാഹുൽ അത്ര നല്ല ബന്ധത്തിലല്ല. തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ രാജസ്ഥാനിലെ മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിക്കാൻ പോലും മായാവതി തുനിഞ്ഞേക്കുമെന്ന അഭ്യുഹങ്ങളുണ്ട്. മമത, ശരത് പവാർ തുണ്ടങ്ങിയവർക്കു സോണിയാ ഗാന്ധിയുമായും അത്ര നല്ല ബന്ധമല്ല ഉള്ളത്. ഇവരൊക്കെ പണ്ട് കോൺഗ്രസ്സ് വിട്ടത് തന്നെ സോണിയ ഗാന്ധിയുമായുള്ള എതിർപ്പിന്റെ അടിസ്ഥാനത്തിലാണ്. എങ്കിലും പുതിയ സാഹചര്യത്തിൽ സോണിയ ഗാന്ധിയുടെ കിംഗ് മേക്കർ പദവിയെ അവർ പിന്തുണച്ചേക്കും.
130 -140 സീറ്റുകൾ തികയ്ക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസ്സിന്റെ ആഭ്യന്തര വിലയിരുത്തൽ. അതിലും താഴെ സീറ്റുകൾ മാത്രമാണ് കോൺഗ്രസ്സ് നേടുന്നതെങ്കിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തി കാട്ടുന്നത് മണ്ടത്തരമാകുമെന്നും, ആ സമയം കൊണ്ട് ഇപ്പോഴത്തെ പല പ്രതിപക്ഷ പാർട്ടികളും മോദിയോടൊപ്പം ചേരുമെന്നുമാണ് വിദഗ്‌ധരുടെ ഉപദേശം. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയായിരിക്കാനുള്ള പാകമുണ്ടോ എന്ന് വരെ ചോദിക്കുന്ന കോൺഗ്രസ്സ് നേതാക്കളുണ്ട്.
കോൺഗ്രസ് സീറ്റുകളുടെ എണ്ണം കുറഞ്ഞാൽ, പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിലുള്ള സർക്കാരിനു പുറത്തു നിന്നു പിന്തുണ നൽകാമെന്ന സന്ദേശം ഈ മാസം 23നു ചേരുന്ന പ്രതിപക്ഷ യോഗത്തിൽ സോണിയ നൽകും. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ പ്രധാനമന്ത്രി പദത്തിലേക്കു മായാവതി (ബിഎസ്പി), മമത ബാനർജി (തൃണമൂൽ) എന്നിവരുടെ പേരുകൾ ഉയർന്നുവരാമെന്നും ആർക്കു പിന്തുണ നൽകണമെന്ന കാര്യം അപ്പോൾ തീരുമാനിക്കുമെന്നതിനുമാണ് കോൺഗ്രസ്സ് തീരുമാനിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന 23നു ഡൽഹിയിൽ വിശാല പ്രതിപക്ഷ യോഗത്തിനു ക്ഷണിച്ചുള്ള സോണിയാ ഗാന്ധിയുടകത്ത് ലഭിച്ചതായി ഡിഎംകെ അറിയിച്ചു. പാർട്ടി പ്രസിഡന്റ് എം.കെ. സ്റ്റാലിനാണു സോണിയ കത്ത് അയച്ചത്. യുപിഎ കക്ഷികൾക്കു പുറമേ എസ്പി, ബിഎസ്പി, തൃണമൂൽ, ഇടത് കക്ഷികൾ, ടിഡിപി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി എന്നിവയെയും സോണിയ ക്ഷണിക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം ബി ജെ പി പുതിയ മന്ത്രി സഭാ രൂപീകരണം ഏറക്കുറെ ചർച്ച ചെയ്തു തീരുമാനിച്ചു എന്ന് വിലയിരുത്തപ്പെടുന്നു. ഇനി സാങ്കേതികത്വം മാത്രമാണ് ബാക്കിയുള്ളതെന്നു വരെ ചില ബി ജെ പി നേതാക്കൾ പറയാതെ പറയുന്നു. അടുത്ത മന്ത്രിസഭയുടെ നൂറിന് കർമ്മ പദ്ധതിയും തയ്യാറാക്കി വച്ചിരിക്കുകയാണ്. മുന്നൂറു സീറ്റിനു മുകളിൽ നേടി അധികാരത്തിലെത്തുമെന്നാണ് അവരുടെ വിലയിരുത്തൽ.
No comments: