കാണാതായ ഗർഭിണി കൊല്ലപ്പെട്ട നിലയിൽ
ഷിക്കാഗോ∙ കാണാതായ ഗർഭിണിയെ യുഎസിലെ ഷിക്കാഗോയിലുള്ള ഒരു വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാണാതായി ആഴ്ചകൾക്കുശേഷമാണ് കണ്ടെത്തിയത്. ഇവരുടെ വയറ്റിലുണ്ടായിരുന്ന കുട്ടിയെ ജീവനോടെ കണ്ടെത്തിയെങ്കിലും, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ ഷിക്കാഗോ നിവാസികളായ അമ്മയെയും മകളെയും മകളുടെ കാമുകനെയുമാന് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിനെ സ്വന്തമാക്കാന്‍ വേണ്ടി നടത്തിയ ക്രൂരകൃത്യമാണിതെന്നു പൊലീസ് കരുതുന്നു. ഷിക്കാഗോ സ്വദേശിയായ മർലിൻ ഒക്കാവോ–ലോപ്പസ് ആണ് കൊല്ലപ്പെട്ടത്. ഇവരെ 9 മാസം ഗർഭിണിയായിരിക്കെ ഏപ്രിൽ 23നാണു കാണാതായത്.
No comments: