ദേശീയ ഭക്ഷ്യഭദ്രതാ നിയമം: മുന്‍ഗണനാ പട്ടികയിലെ ശുദ്ധീകരണവുമായി സഹകരിക്കണം


ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി അനര്‍ഹമായി പട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും ഈ കാലയളവില്‍ കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി ശരിയായ വസ്തുതകള്‍ ബോധ്യപ്പെടുത്തി മുന്‍ഗണനാ പട്ടികയിലെ ശുദ്ധീകരണവുമായി സഹകരിക്കണമെന്ന് പത്തനംതിട്ടയ് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

No comments:

Powered by Blogger.