ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഫാദര്‍ പോള്‍ തേലക്കാട്: ഹർജികൾ ഇന്ന് ഹൈകോടതിയിൽ



കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം - അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഫാദര്‍ പോള്‍ തേലക്കാട് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

നേരത്തെ കേസ് പരിഗണിച്ച കോടതി പ്രതിപട്ടികയില്‍ നിന്നും ഇരുവരെയും ഒഴിവാക്കാന്‍ വിസമ്മതിച്ചിരുന്നു . കേസില്‍ എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം കോ​​​​​​ന്തു​​​​​​രു​​​​​​ത്തി സ്വ​​​​​​ദേ​​​​​​ശി ആ​​​​​​ദി​​​​​​ത്യ കഴിഞ്ഞ ദിവസം അറസ്റ്റിലാവകുകയും വൈദികരടക്കമുള്ളവരിലേക്ക് അന്വേഷണം വ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കുന്നത്

No comments:

Powered by Blogger.