ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ 24 ന് മഞ്ഞിനിക്കരയിൽ


പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ ബാവ 24 ന് മഞ്ഞിനിക്കരയിൽ:

പത്തനംതിട്ട: മഞ്ഞിനിക്കര: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ 24 ന് മഞ്ഞിനിക്കര ദയറാ സന്ദർശിക്കും. മഞ്ഞിനിക്കര ദയറായും, തെക്കൻ ഭദ്രാസനങ്ങളായ കൊല്ലം, നിരണം, തുമ്പമൺ എന്നിവിടങ്ങളിലെ മെത്രാപ്പോലിത്തമാരും, വൈദീകരും, വിശ്വാസികളും ചേർന്ന് സ്വീകരിക്കുമെന്ന് ദയറാ തലവൻ ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പോലിത്ത അറിയിച്ചു.

പരിശുദ്ധ പിതാവിനെ വരവേൽക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് മഞ്ഞിനിക്കരയിൽ ഒരുക്കിയിട്ടുള്ളത്. 24 ന് ഉച്ചക്ക് 'മൂന്നരയ്ക്കാണ്
മഞ്ഞിനിക്കരയിൽ എത്തുക
.ഇവിടെ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് ത്രിദ്വിയൻ ബാവയുടെ കബറിങ്കലെ ധൂപ പ്രാർത്ഥനക്കു ശേഷം , പുതിയതായി ദയറായോട് ചേർന്ന് നിർമ്മിച്ച ബഹുനില മന്ദിര കൂദാശയും നടത്തും.

വൈകിട്ട് അഞ്ച് മണിക്ക് ദയറാപള്ളിയിലെ സന്ധ്യാപ്രാർത്ഥനക്കു ശേഷം 6 മണിയോടെ പൊതു സമ്മേളനം നടക്കും. സമ്മേളനത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ അദ്ധ്യക്ഷത വഹിച്ച് വിശ്വാ സികളെ അഭിസംബോധന ചെയ്യും. 7 മണിക്ക് ദയറാ കമ്മറ്റിയുടെ മീറ്റിംഗിലും അദ്ധ്യക്ഷത വഹിക്കും. അന്നേ ദിവസം മഞ്ഞിനിക്കര ദയറായിൽ താമസിക്കും.

25 ന് രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയും, തുടർന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കും.
വിശ്രമത്തിനു ശേഷം ഉച്ചക്ക് ഒരു മണിയോടെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക് തിരിച്ചു പോകും.

സംസ്ഥാന സർക്കാരിന്റെ അതിഥിയായിട്ടാണ് പരിശുദ്ധ പാത്രിയർക്കീസ് ബാവ എത്തുന്നത്.

No comments:

Powered by Blogger.