കേരളത്തിൽ റീ പോളിംഗ്: ശതമാനം കുറവ്
കണ്ണൂര്‍: കള്ളവോട്ട് ചെയ്തതായി കാസര്‍ഗോഡ്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ നടത്തിയ റീപോളിങ്ങില്‍ വോട്ട് ശതമാനം കുറഞ്ഞു . കണ്ണൂര്‍ ജില്ലയിലെ ആറു ബൂത്തുകളിലായി 83.36 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍പ്പെട്ട ബൂത്ത് നമ്ബര്‍ 48 കൂളിയാട് ജിയുപി സ്കൂളില്‍ 84.13 ശതമാനം പോളിംഗ് രേഖപ്പെടുത്തി.റീപോളിങ് സമാധാന പരമായിരുന്നു .
റീപോളിംഗ് നടന്ന ബൂത്തുകളിലെ ഇന്നലത്തെ പോളിങ് ശതമാനം. 23ലെ പോളിംഗ് ശതമാനം ബ്രാക്കറ്റില്‍.
കണ്ണൂര്‍ ലോക്സഭാ മണ്ഡലം പരിധിയില്‍ വരുന്ന തളിപ്പറമ്ബ് നിയമസഭാ മണ്ഡലത്തിലെ പാമ്ബുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്ത് നമ്ബര്‍ 166 -82.81 ശതമാനം (82.95), ധര്‍മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്കൂള്‍, വടക്കുഭാഗം ബൂത്ത് നമ്ബര്‍ 52 -88.86 ശതമാനം (91.38), കുന്നിരിക്ക യുപി സ്കൂള്‍, തെക്കുഭാഗം ബൂത്ത് നമ്ബര്‍ 53 -85.08 ശതമാനം (89.05), കാസര്‍ഗോഡ് ലോക്സഭാ മണ്ഡലം പരിധിയില്‍ വരുന്ന കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്കൂള്‍ ബൂത്ത് നമ്ബര്‍ 19 -83.04 ശതമാനം(88.82), പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍-വടക്കുഭാഗം ബൂത്ത് നമ്ബര്‍ 69 -77.77 ശതമാനം (80.08), പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍- തെക്കുഭാഗം ബൂത്ത് നമ്ബര്‍ 70 -71.76 ശതമാനം (79.96).
No comments: