പ്രളയം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍


തിരുവനന്തപുരം: പ്രളയം മനുഷ്യ നിർമ്മിതം. ഒഴിവാക്കാമായിരുന്ന പ്രകൃതി ദുരന്തം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ പഠനമല്ലന്നും, ശാസ്ത്രലോകം തള്ളിയ കണക്കുകള്‍ വച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നുമാണ് സർക്കാരിന്റെ വാദം. കഠിനമായ മഴതന്നെയാണ് പ്രളയത്തിന് കാരണം. ഇങ്ങനെയാണ് കേന്ദ്ര ജല കമ്മീഷനും പറഞ്ഞത്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

പ്രളയത്തില്‍ ഡാം തുറന്നുവിട്ടതില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്നാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. 

No comments:

Powered by Blogger.