3 മണിക്കൂർ കൊണ്ട് 300 പോയിന്റ്. കുതിച്ചു കയറി വിപണികൾ
കുതിച്ചു കയറി ഓഹരി വിപണി. 3 മണിക്കൂർ കൊണ്ട് 300 പോയിന്റാണ് നിഫ്റ്റി കുതിച്ചു കയറിയത്. സ്ഥിരതയാർന്ന ഒരു സർക്കാർ നിലവിൽ വരുമെന്ന പ്രതീക്ഷയായി ഇന്ത്യൻ ഓഹരിവിപണിയെ വൻ നേട്ടത്തിലേക്ക് നയിച്ചത്. ബാങ്കിങ് ഓഹരികളാണ് ഫ്രണ്ട് റണ്ണേഴ്‌സ്. ബാങ്ക് നിഫ്റ്റി 1000 പോയിന്റ് മുകളിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. പ്രധാനപ്പെട്ട ബാങ്ക് ഓഹരിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7 പോയിന്റിൽ അധികം നേട്ടമുണ്ടാക്കി.
എക്സിറ് പോളുകളാണ് ഓഹരി വിപണിയെ മുന്നോട്ടു നയിച്ചത്. ഇനി വരുന്ന അഞ്ചു വർഷം ഭാരതത്തെ നയിക്കാൻ സ്ഥിരതയാർന്ന ഒരു സർക്കാരുണ്ടാകുമെന്ന സൂചനകളാണ് ഓഹരി വ്യവസായികളെ ഹരം പിടിപ്പിക്കുന്നത്.
ഓഹരി വിപണികളിലെ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി പെൻഇന്ത്യന്യൂസ് ലൈക് ചെയ്യുക
No comments: