കോന്നിയിൽ എൽ ഡി എഫ് സ്ഥാനാർഥി എം എസ് രാജേന്ദ്രനെന്നു സൂചന

കോന്നിയിൽ എൽ ഡി എഫ് സ്ഥാനാർഥി എം എസ് രാജേന്ദ്രനെന്നു സൂചന

2019 പൊതു തെരെഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് വൻപിച്ച വിജയം കോന്നി എം എൽ എ അടൂർ പ്രകാശ് കരസ്ഥമാക്കിയതോടെ പത്തനംതിട്ട, ജില്ലയിലെ കോന്നി നിയമസഭാ മണ്ഡലത്തിൽ തെരെഞ്ഞെടുപ്പ് സമാഗതമായിരിക്കുകയാണ്.  ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമായിട്ടും നിരവധി വർഷങ്ങളായി കോൺഗ്രസ്സ് സ്ഥാനാർഥിയാണ് ഇവിടെ ജയിച്ചു  വരാറുള്ളത്. അഡ്വ: അടൂർ ആർ പ്രകാശിന്റെ വ്യക്തി പ്രഭാവവും, അദ്ദേഹത്തിന്റെ ക്രിയാത്മകതയും തന്നെയാണ് മണ്ഡലത്തിൽ കോൺഗ്രസ്സ് ജയിച്ചു വരുന്നതിനു കാരണം. 

അടൂർ പ്രകാശിന് അല്പമെങ്കിലും വെല്ലുവിളി ഉയർത്തിയ ഏക സ്ഥാനാർഥി, ചിറ്റാർ സ്വദേശിയും, മുൻ റാന്നി ബ്ളോക് പഞ്ചായത്തു പ്രസിഡണ്ടുമായ എം എസ് രാജേന്ദ്രനാണ്. കോന്നി മണ്ഡലത്തിലെ മലയോര പ്രദേശമായ സീതത്തോട്, ചിറ്റാർ, തണ്ണിത്തോട് തുടങ്ങിയ മേഖലകളിൽ എം എസ് രാജേന്ദ്രൻ സർവ്വ സമ്മതനാണെന്നതാണ് എം എസിലേക്ക് ചർച്ചകൾ തിരിയാൻ കാരണം. 

2011 ൽ രാജേന്ദ്രൻ നേടിയത് 57950 വോട്ടുകളാണ്. ഇത് 44.22% വരും, അന്ന് അടൂർ പ്രകാശ് 65724 വോട്ടുകൾ നേടി, ഇത് ആകെ പോൾ ചെയ്തതിന്റെ 50.15% ആയിരുന്നു,  എന്നാൽ 2016 കേരളമാകെ എൽ ഡി എഫിനനുകൂലമായി തരംഗമുണ്ടായപ്പോഴും കോന്നിയിൽ അവർക്കു കാലിടറി.  അതിനു കാരണം അവരുടെ സ്ഥാനാർഥി നിർണയത്തിൽ വന്ന പാളിച്ച തന്നെയായിരുന്നു. ആ ഒരൊറ്റ കാരണത്താൽ അടൂർ പ്രകാശിന് തന്റെ വോട്ടിങ് ശതമാനത്തിൽ വളർച്ച ഉണ്ടായി. 72800 വോട്ടുകൾ നേടിയ അദ്ദേഹം പോൾ ചെയ്ത വോട്ടിന്റെ 50.81% നേടി സ്ഥിരത കാട്ടി, എന്നാൽ എൽ ഡി എഫിന് വൻ വോട്ടു ചോർച്ച ഉണ്ടായി. അന്ന് എൽ ഡി എഫ് സ്ഥാനാർഥി ആർ സനൽ കുമാർ പിടിച്ചത് 52052 വോട്ടുകൾ മാത്രം. വെറും 36.33% വോട്ടുകളെ സനൽ കുമാറിന് പിടിക്കാനായുള്ളൂ. അതെസമയം ബി ജെ പി വലിയ വോട്ടു വളർച്ച നേടുകയും ചെയ്തു.

കേരളത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട രക്തസാക്ഷികളിൽ ഒന്ന് എം എം എസ് രാജേന്ദ്രന്റെ കുടുംബത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്.  രാജേന്ദ്രന്റെ മൂത്ത സഹോദരൻ എം എസ് പ്രസാദിനെ ഒരു തിരുവോണ നാളിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ചിറ്റാർ ഡിപ്പോ മൈതാനിക്കു സമീപം ഒരു വീട്ടിലേക്കു ഓടിച്ചു കയറ്റി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.  സംഭവത്തിനു പിന്നിൽ കോൺഗ്രസ്സുകാരാണെന്നാണ് ആരോപണം ഉയർന്നത്.

എസ് എൻ ഡി പിയുടെ പിന്തുണയും, സാധാരണ ജനങ്ങങ്ങളുടെ  ഇടയിലുള്ള സ്വാധീനവുമാണ് രാജേന്ദ്രനെ മണ്ഡലത്തിൽ പ്രമുഖനാക്കുന്നത്.  യുവജന കമ്മീഷൻ അംഗം കെ യു ജെനീഷ് കുമാറിന്റെ പേരുകൾ പരിഗണയിലുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പേരിലുള്ള ചില ആരോപണങ്ങൾ വിനയാകുമെന്നു തന്നെയാണ് വിലയിരുത്തൽ. ഒരു സാധാ കമ്മീഷൻ അംഗം കാറിൽ കേരള സർക്കാർ ബോർഡ് വച്ച് കറങ്ങുന്നു എന്ന് സി പി എം അണികൾക്ക് പോലും പരാതിയുണ്ട്.  മാത്രമല്ല സീതത്തോട് സഹകരണ ബാങ്കിലെ തന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉണ്ട്.  അദ്ദേഹം സ്ഥാനാർത്തിയായാൽ ഇത് ചർച്ച ചെയ്യപ്പെടും.

കോന്നി മണ്ഡലത്തിൽ ബി ജെ പി വളരെ ശക്തമായി വന്നിട്ടുണ്ട്,  നാമമാത്രമായ വോട്ടു വിഹിതം ഉണ്ടായിരുന്ന ബി ജെ പി പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പമെത്തിയിരുന്നു.  ഒരു പക്ഷെ ശരിയായ സ്ഥാനാർഥി നിർണായ നടന്നില്ലെങ്കിൽ കോന്നി മണ്ഡലം ബി ജെ പി ക്കനുകൂലമായി വിധിയെഴുതിയേക്കും. മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാർഥികളെ പരിഗണിച്ചാൽ ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ചേക്കാം. ശബരിമല വിഷയം കാര്യമായി ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് കോന്നി.

No comments:

Powered by Blogger.