ആരിഫ് വെട്ടിപിടിച്ചത് ഒരു എം പി സ്ഥാനം മാത്രമല്ല: ലോക കമ്മ്യുണിസത്തിന്റെ പ്രതീക്ഷയാണ്

ശബരിമല, പ്രളയം, ബിജെപിയുടെ കുതിപ്പ്, മത ഭൂരിപക്ഷ മണ്ഡലത്തിലെ മത്സരം... ഒന്നും ആരിഫിനെ തൊട്ടില്ല.  എ എം ആരിഫ് ജനങളുടെ നേതാവാണ്. ഈ ഭൂമുഖത്തു നില നിലക്കുന്ന ഒരേ ഒരു സമ്പൂർണ കമ്മ്യുണിസ്റ് ജന പ്രധിനിധി.


വിജയത്തെ ക്കാൾ കൂടുതൽ പരാജയമായിരുന്നു ആലപ്പുഴ മണ്ഡലത്തിലെ ആരിഫിന്റെ പ്രചാരണ വേളയിൽ മുഴങ്ങി കേട്ടത്.  അപ്പോഴും അയാൾ പറഞ്ഞത്, ഞാൻ ഹിന്ദുവല്ല, ക്രിസ്ത്യാനിയല്ല, മുസ്ലീമല്ല, ഞാനാണ് കമ്മ്യുണിസ്റ് കാരൻ, ഞാനാണ് ജന പ്രധിനിധി.  അത് സംഭവിച്ചു.  വേറെ ഒന്നും പറയാനില്ല ആരിഫ്.  നിങ്ങളാണ് താരം. നിങ്ങൾ തന്നെ.

പോലീസ് ഉദ്യോഗസ്ഥനായിരുന്ന അബ്ദുൾ മജീദിന്റെയും നബീസ(തങ്കമ്മ)യുടെയും മൂന്നു മക്കളിൽ മൂത്തമകനായ ആരിഫ് 1964 മെയ് 24ന് ആലപ്പുഴ ജില്ലയിൽ ജനിച്ചു. ആലപ്പുഴ വൈ.എം.സി.എ. എൽ.പി. സ്‌കൂൾ, ആലപ്പുഴ ലിയോ തേർട്ടീൻത് സ്‌കൂൾ, കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയൻ സ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ പഠനവും ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രീഡിഗ്രിയും ചേർത്തല എസ്. എൻ. കോളേജിൽ ബി.എസ്.സി.യും പൂർത്തിയാക്കി.

അഡ്വക്കേറ്റ് എ. എം. ആരിഫ് 2006 മുതൽ ആലപ്പുഴ ജില്ലയിലെ അരൂർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള കേരള നിയമസഭാംഗമാണ്.  ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിനിധിയായ ആരിഫ് 2016ലെ  കേരള നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ   സ്ഥാനാർത്ഥികളിൽ മൂന്നാം സ്ഥാനത്താണ്. 2006ൽ കൃഷി മന്ത്രിയായിരുന്ന കെ. ആർ. ഗൗരിയമ്മയെ പരാജയപ്പെടുത്തി, കേരള നിയമസഭാംഗമായ എ. എം. ആരിഫ് 2019 ഏപ്രിലിൽ നടന്ന 17ാമത് ലോകസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ നിന്നുള്ള എൽ.ഡി.എഫ്. അംഗമായി വിജയിച്ചു. 2017ൽ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ് നേടി. നിലവിൽ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ്.

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ എ. എം. ആരിഫ് ചേർത്തല കോടതിയിൽ അഭിഭാഷകനായും സേവനമനുഷ്ഠിച്ചു. ആരിഫിന്റെ ഭാര്യ ഡോ. ഷഹനാസ് ആലപ്പുഴയിലും എറണാകുളത്തും ഒബീസിറ്റി ആൻഡ് വെയിറ്റ് മാനേജ്‌മെന്റ് ക്ലിനിക് നടത്തുന്നു. ബികോം പഠനം പൂർത്തിയാക്കിയ സൽമാനും  വിദ്യാർത്ഥിനിയായ റിസ്വാനയുമാണ് മക്കൾ.

1986ൽ സി.പി.എം. പാർട്ടി അംഗമായ അദ്ദേഹം ചേർത്തല ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി, ചേർത്തല ഏരിയ കമ്മിറ്റി തുടങ്ങിയ ഘടകങ്ങളിലും പ്രവർത്തിച്ചു. 1996ൽ സി.പി.ഐ.(എം.) ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായി. 2000 മുതൽ 2006ൽ എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെടുന്നത് വരെ സി.പി.ഐ. (എം) ചേർത്തല ഏരിയ സെക്രട്ടറിയുടെ ചുതമലയും നിർവഹിച്ചു. ഏരിയ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലയളവിൽ മുത്തങ്ങയിൽ ആദിവാസികളെ വെടിവെച്ചു കൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനെ തുടർന്ന് ക്രൂരമായ ലാത്തി ചാർജ്ജിനു വിധേയനായി തുടയ്ക്കും നട്ടെല്ലിനും പരിക്കേറ്റു.

2006ൽ കൃഷി മന്ത്രിയായിരുന്ന കെ. ആർ. ഗൗരിയമ്മയെ 4650 വോട്ടിനു പരാജയപ്പെടുത്തി കേരള നിയമസഭയിലെത്തി. തുടർന്ന് 2011ൽ സിറ്റിംഗ് എം.എൽ.എ.യും ആലപ്പുഴ ഡി.സി.സി. പ്രസിഡന്റുമായിരുന്ന അഡ്വ. എ.എ. ഷുക്കൂറിനെ 16850 വോട്ടിനു പരാജയപ്പെടുത്തി. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയും യു.ഡി.എഫ്. ആലപ്പുഴ ജില്ലാ ചെയർമാനുമായ അഡ്വ. സി.ആർ. ജയപ്രകാശിനെ 38519 വോട്ടിനാണ് ആരിഫ് പരാജയപ്പെടുത്തിയത്.

ആലപ്പുഴ ഒരു തുരുത്താണ്. ആലപ്പുഴ ഒരു സിപിഎം തുരുത്ത് കൂടിയായി മാറി, 

No comments:

Powered by Blogger.