ശബരിമല : സ്വർണ്ണവും വെള്ളിയും സ്വാഹ
രഹ്ന ഫാത്തിമക്കും, മേരി സ്വീറ്റിക്കും കനക ദുർഗ്ഗക്കും ബിന്ദുവിനും കാവലിരുന്നപ്പോൾ ഭക്തർ സമർപ്പിച്ച സ്വർണ്ണവും വെള്ളിയും കൊണ്ടുപോയതറിഞ്ഞില്ല !
ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തി. 40 കിലോ സ്വർണത്തിന്‍റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്.
ഓഡിറ്റിംഗിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം, സ്വർണവും വെള്ളിയും സ്ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ല. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും.
കുറവ് കണ്ടെത്തിയ സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് നാളെ പരിശോധിക്കുക. ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ് നളെ പരിശോധന നടത്തുന്നത്. നാളെ 12മണിക്കാണ് സ്ട്രോങ്ങ് റൂം മഹസർ പരിശോധിക്കുക.
2017 ന് ശേഷം മൂന്ന് വർഷത്തെ വഴിപാടാണ് സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്തത്. ആറന്മുളയിൽ ഉള്ള സ്‌ട്രോങ് റൂം മഹസർ ആണ് പരിശോധിക്കുക. ശബരിമലയില്‍ ഭക്തര്‍ വഴിപാടിലൂടേയും കാണിക്കയിലൂടേയും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയെല്ലാം ക്ഷേത്രത്തിലെ 4 എ രജിസ്റ്ററില്‍ രേഖപ്പെടുത്തണം എന്നാണ് വ്യവസ്ഥ. ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്വര്‍ണം പിന്നീട് സ്‌ട്രോംങ് റൂമിലേയ്ക്ക് മാറ്റുമ്പോള്‍ അത് രജിസ്റ്ററിന്റെ എട്ടാം മ്പര്‍ കോളത്തില്‍ രേഖപ്പെടുത്തണം. എന്നാല്‍ ഇപ്പോള്‍ നഷ്ടപ്പെട്ട സ്വര്‍ണവും വെള്ളിയും ലഭിച്ചുവെന്ന് രേഖകള്‍ ഉണ്ടെങ്കിലും ഇത് സ്‌ട്രോംങ് റൂമിലേയ്ക്ക് മാറ്റിയതിന് തെളിവില്ല. ഇതിനെ തുടര്‍ന്നാണ് നാളെ സ്‌ട്രോംങ് റൂം പരിശോധിക്കുന്നത്. സ്‌ട്രോംഗ് റൂമിലുണ്ടോ എന്നും വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നാണ് നാളെ പരിശോധിക്കുക.

No comments: