ഈ അച്ഛൻ വെറും മാസ്സല്ല... മരണ മാസ്സാണ്
മകൻ കല്യാണം കഴിക്കാമെന്നു പറഞ്ഞു കളിപ്പിച്ചു. അച്ഛൻ വരനെ കണ്ടു പിടിച്ചു കല്യാണം കഴിപ്പിച്ചു. സ്വത്തും നൽകി
ഇത് സന്ധ്യ പല്ലവി എന്ന ആര്ടിസ്റ്റിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ്. വളരെ അപൂർവമായൊരു കല്യാണത്തിന് സാക്ഷ്യം വഹിച്ച കഥയാണ് കുറിച്ചിക്കുന്നത്. സാമൂഹ്യ ജീവിതത്തിൽ തീർച്ചയായും ഈ സംഭവം മാറ്റങ്ങൾ ഉണ്ടാക്കും. തനതു ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ വൈകാരികത ഒട്ടും ചോരാതിരിക്കാൻ എഡിറ്റു ചെയ്യാതെ പോസ്റ്റ് ചെയ്യുകയാണ്.
"ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു..... താലി കെട്ട് കണ്ണുനനയാതെ കാണാനായില്ല...
(സുഹൃത്തിൻെറ കൂടെ കൂട്ട് പോയതാണ് ഞാൻ)
കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും , ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്... ...

മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കാനയച്ചു.. പെൺകുട്ടി യെ. സ്വന്തം വീട്ടിലും നിർത്തി... എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു... എന്നറിഞ്ഞ ഷാജിയേട്ടൻ. അവനെ തൻെറ കൂടെ ഗൾഫിൽ കൊണ്ട് പോയി .. കഴിഞ്ഞു വർഷം ലീവെടുത്ത് നാട്ടിൽ വന്ന മകൻ. മറ്റൊരു പെൺകുട്ടി യെ വിവാഹം ചെയ്യ്തു..
ഇതറിഞ്ഞ പിതാവ് മകനെ തള്ളി . മകനുള്ള സ്വത്തുക്കൾ. മകനെ സ്നേഹിച്ച് കാത്തിരുന്ന പെൺകുട്ടി യുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു.....
ഈ അച്ഛൻെറയും ,അമ്മയുടെയും നല്ല മനസ്സ് കാണാൻ ആ മകന് കഴിഞ്ഞില്ല... ഇവർക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകൾ ഉണ്ട്
നന്ദി ബിനുവേട്ടാ... ഇത്തരം മനുഷ്യ സ്നേഹികളെ കാണിച്ചു തന്നതിന്
No comments: