സത്യപ്രതിജ്ഞ: മിഴിവേകാൻ മോദിയുടെ രണ്ടു ബെസ്റ്റ് ഫ്രെണ്ട്സ്

വോട്ടെണ്ണി കഴിഞ്ഞില്ല. ബി ജെ പി ക്കാർ ആഹ്ലാദ നൃത്തം ചവിട്ടി തുടങ്ങിയില്ല. അപ്പോഴേക്കും യഹൂദർ ആശംസകൾ അറിയിച്ചു കഴിഞ്ഞിരുന്നു. പാര്ലമെന്റ് തെരഞ്ഞെടുപ്പിലെ അഭൂത പൂർവമായ നേട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യം ആശംസകളറിയിച്ചതു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതും ഹിന്ദി ഭാഷയിൽ. ഇവിടെ ബിജെപി കാർ കാത്തിരുന്നതിൽ കൂടുതൽ അവിടെ ഇസ്രയേലികൾ കാത്തിരുന്നുവോ ആവോ? അതൊരു തുടക്കം മാത്രമായിരുന്നു.  പിന്നീട് ലോക നേതാക്കളെല്ലാം അഭിനന്ദനങ്ങൾ അറിയിച്ചു പുറകെ കൂടി.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ന്യൂഡൽഹി. അതിനു മിഴിവേകാൻ മോദിയുടെ രണ്ടു ബെസ്റ്റ് ഫ്രെണ്ട്സ് ഉണ്ടാകുന്നത് ഒരലങ്കാരം തന്നെയാണ്.  നെതന്യാഹുവും, പുട്ടിനും ചടങ്ങിന് ലോക സാന്നിധ്യം അറിയിച്ചു മിഴിവ് പകരും. ഇന്ത്യയിലെ 130 ജനങ്ങൾ മാനസിക പുഷ്പങ്ങളറിപിച്ചു പ്രാർഥിക്കും. നമോ നമോ.

എന്‍ഡിഎയുടെ എംപിമാരോട് ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക നേതാക്കളുടെ സാന്നിധ്യത്തിലാകും ഇത്തവണയും മോദിയുടെ സത്യപ്രതിജ്ഞ . 2014 ൽ സാർക്ക് രാഷ്ട്രത്തലവന്മാരാണ് ചടങ്ങിൽ പങ്കെടുത്തത്. അടുത്ത വ്യാഴാഴ്ചയാകും നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്നാണ് സൂചന.

No comments:

Powered by Blogger.