പിണറായി സർക്കാർ മൂന്നാം വാർഷികം ഇന്ന്: ജയരാജവിരാജിതമന്ദഗതി

ആരുമറിയാതൊരു ദിനം കടന്നു പോകുന്നു. പിണറായി വിജയൻ സർക്കാരിന് ഇത് മൂന്നാം വാർഷിക ദിനം.  ആഘോഷങ്ങളില്ല, ലാൽസലാം വിളികളില്ല.  ഊരിപ്പിടിച്ച വാളുകളില്ല. ബ്രണ്ണൻ കോളേജില്ല. മാറി നിൽക്കാൻ പറയാൻ ആരും പടവുകൾ ചവിട്ടി വന്നില്ല. കടക്കു പുറത്തെന്ന് പറയാൻ കതക് ആരും മുട്ടി തുറന്നില്ല. ഏനും, എന്റെ ഏളുകളും മാത്രം.

മൂന്നു വർഷം കഴിഞ്ഞു സഖാവ് കിരീടം വച്ചിട്ട്.  പഴയ സഖാകളെല്ലാം  വെറും പാർട്ടിക്കാരായി മാറി. പഴയ പാർട്ടിക്കാരെല്ലാം പുതിയ സഖാക്കളായി.  പി വി അൻവർ, ജോയ്‌സ് ജോർജ്, തോമസ് ചാണ്ടി, ഇന്നസെന്റ്, വീണാ ജോർജ്, ദീപ നിഷാന്ത്, സുനിതാ ദേവദാസ്, സുധീഷ് മിന്നി.  വി എസ് പോയി, ബേബി പോയി, തോമസ് ഐസക് പോയി അവരൊക്കെ പാർട്ടി അനുഭാവികളായി പോയി.  ജയരാജവിരാജിതമന്ദഗതി മാത്രം. തിരുത്താനാകട്ടെ വെളിയവുമില്ല, ചന്ദ്രപ്പനുമില്ല. ഉള്ള കാനമാകട്ടെ ഗാന, നടനത്തിലും

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തിലാണ് പാർട്ടി പ്രവർത്തകരും,നേതാക്കളും .കനത്ത പ്രളയം കേരളത്തെ തകർത്തെറിഞ്ഞിട്ട് പോലും ഇതുവരെയുള്ള മന്ത്രിസഭാ വാർഷികവും , അധികാരമേറ്റതിന് ശേഷമുള്ള 1000 ദിനവും സർക്കാർ ലക്ഷങ്ങൾ ചിലവഴിച്ചാണ് ആഘോഷിച്ചിരുന്നത് . ശരിയായ ദിശയിൽ നമ്മുടെ സർക്കാർ എന്ന പേരിൽ ആഴ്ച്ചകൾ നീളുന്ന പരിപാടികൾക്കാണ് കഴിഞ്ഞ തവണ കണ്ണൂരിൽ മുഖ്യമന്ത്രി തുടക്കമിട്ടത് .

കേരളത്തിലെ കമ്മ്യുണിസ്റ് പാർട്ടി കേരളം കോൺഗ്രസ്സ് എന്ന് പറയുന്നതുപോലെ വെറുമൊരു കേരള കമ്മ്യുണിസ്റ്റായിരുന്നില്ല.  അതൊരു ലോക പരിപുഷ്ടിയുള്ള പ്രത്യയ ശാസ്ത്രമായിരുന്നു.  ഇന്നത് ഭാരതത്തിൽ പോലും ഒരു പാർട്ടിയല്ല. സഖാവ് പിണറായി വിജയാനല്ലാതെ അതിന്റെ ക്രെഡിറ്റ് മറ്റാർക്കുമില്ല.  അതെ പാർട്ടി തകർന്നു.  തകർന്നു തകർന്നു തരിപ്പണമായി.  തമിഴ് കമ്മ്യുണിസമൊക്കെ നമിക്കറിയാവുന്നതാണ്.  അത് വിടാം.  ഒരൊറ്റ എം പി മാത്രം.  ഒരേ ഒരു എം പി.  പാർട്ടി തകർന്നു പോയി. തോമ്സ് ചാഴിക്കാടന്,  ആരിഫ് എന്നും കൂട്ടായിരിക്കട്ടെ!

ഇന്നലെ പിറന്നാൾ ദിനമായിട്ട് പോലും മധുരം കഴിച്ച് ആഘോഷിക്കാനുള്ള നിലയിലായിരുന്നില്ല പിണറായി . ശബരിമല തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന പിണറായിയുടെ നിലപാട് സിപിഎം സെക്രട്ടറിയേറ്റ് തന്നെ തള്ളിക്കളയുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷം ഉൾപ്പെടെയുള്ളവരാകും കേന്ദ്ര സർക്കാർ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതെന്ന് പിണറായി വിജയൻ കഴിഞ്ഞ മാസവും പറഞ്ഞിരുന്നു . എന്നാൽ പാർലമെന്റിൽ പോലും ഒന്നുറക്കെ സംസാരിക്കാൻ കഴിയാത്ത വിധത്തിൽ ഇന്ന് ഇടതു പക്ഷത്തിന്റെ സാന്നിദ്ധ്യം അഞ്ച് അംഗങ്ങളിൽ ഒതുങ്ങിയിരിക്കുകയാണ്

No comments:

Powered by Blogger.