കോടതിക്ക് ഒരു ജനതയുടെ വിശ്വാസത്തെ തീരുമാനിക്കാൻ കഴിയില്ല. പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ മഞ്ഞിനിക്കരയിൽ
മാതാവിന്റെ നാമത്തിലുള്ള ഒരു പള്ളി ആക്രമിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ദൈവത്തിന്റെ ആലയത്തെ തകർക്കാൻ ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് എങ്ങനെ നശിപ്പിക്കാൻ കഴിയും. അവർക്ക് സൽ ബുദ്ധിക്കായി പ്രാർത്ഥിക്കാം. പള്ളികൾ തകർത്ത് വിശ്വാസത്തെ അടിയറവ് പറയിക്കാമെന്ന് ആരും കരുതണ്ട. ഏതെങ്കിലും പള്ളിയോ, സ്ഥാപനമോ നഷ്ടപ്പെട്ടാൽ വീണ്ടും പുതിയ വ അവിടെ നിർമ്മിച്ച് വിശ്വാസം സംരക്ഷിക്കും.
ഒരു വിശ്വാസിയെങ്കിലും അന്തോഖ്യാ സിംഹാസനത്തിനു കീഴിലുണ്ടെങ്കിൽ അവർക്കൊപ്പം അന്ത്യോഖ്യാ സിംഹാസനം ഉണ്ടാകും സഭയിൽ സമാധാനത്തിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നതായി ആദ്യ മലങ്കര സന്ദർശനത്തിൽ വ്യക്തമാക്കി എന്നാൽ മറുപക്ഷം വാതിൽ അച്ചിട്ടു. താൻ നേരിൽ സംസാരിക്കാൻ മറുവിഭാഗത്തെ വിളിച്ചു. ഓറിയന്റൽ ഓർത്തഡോക്സ് സഭാ നേതാക്കൾ വിളിച്ചു. അവർ സഹകരിച്ചില്ല. ഒരു കോടതി വിധി ഉപയോഗിച്ച് യാക്കോബായ സുറിയാനി സഭയെ ഇല്ലാതാക്കാമെന്ന് ആഗ്രഹിക്കുന്നതെങ്കിൽ അത് വ്യാമോഹം മാത്രമാണ്.
ഒരിക്കൽ കൂടി പരസ്യമായി പറയുകയാണ് , കോടതി ക്കോ, കോടതി വിധികൾക്കോ സമാധാനം ഉണ്ടാക്കാൻ കഴിയില്ല : പരസ്പരം സമാധാനത്തോടെ സംസാരിക്കണം. അന്തിമ പരിഹാരം ഉണ്ടാകുകയാണെങ്കിൽ ഓരോ വിശ്വാസിയുടെയും, അവകാശവും, മാന്യതയും നില നിർത്തണം. അനുരഞ്ജനത്തിന്റെ പേരിൽ ഒരു വിശ്വാസവും ബലികഴിക്കില്ല.
ജനങ്ങൾ ഒരുമിച്ച് തീരുമാനിച്ചാലേ അത് അംഗീകരിക്കുകയുള്ളൂ.
മഞ്ഞിനിക്കരയിൽ കബറടങ്ങിയ പരിശുദ്ധ പിതാക്കന്മാരുടെ കബറിടം സാക്ഷി നിർത്തി പറയുകയാണ്, സമാധാനത്തിനായി. അനുരഞ്ജനത്തിനായി ഇപ്പോഴും നിലകൊള്ളുന്നു. ഒരോ വിശ്വസിയുടെയും വിശ്വാസം സംരക്ഷിക്കും. സമാധാനത്തിന്റെ വാതിലുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുന്നു 'ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മെട്രോ പോലീറ്റൻ ട്രസ്റ്റി സ്ഥാന രാജി മാത്രമെ സ്വീകരിച്ചിട്ടുള്ളൂ. കാതോലിക്ക യായി തുടരുമെന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവ വ്യക്തമാക്കി. മെത്രാപ്പോലിത്ത . ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ,മോർ ഗീവർഗീസ് അത്താനാസ്യോസ്, തോമസ് മോർ തീമോത്തിയോസ് യൂഹാനോൻ മോർ മിലിത്തിയോസ് എന്നിവരും പ്രസംഗിച്ചു.
No comments: