മോഡി വന്നാൽ പണി പാളും. ഉറക്കമില്ലാതെ നായിഡുവും മമതയും

ചന്ദ്ര ബാബു നായിഡു കൊൽക്കത്തയിൽ.  എക്സിറ് പോൾ ഫലങ്ങൾ പുറത്തു വന്നതിനു തൊട്ടു പിന്നാലെ ചന്ദ്ര ബാനു നായിഡു കൊൽക്കത്തയിൽ മമത ബാനർജിയെ സന്ദർശിച്ചു.  എങ്ങനെയും നരേന്ദ്ര മോദിയെ ഭരണത്തിൽ നിന്നകറ്റി നിർത്തണമെന്നാണ് ചന്ദ്ര ബാബു നായിഡുവിന്റെ പക്ഷം. പ്രതിപക്ഷ പാർട്ടികൾ ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമ്പോൾ മമതയുടെ സാന്നിധ്യവും ഉണ്ടാകണമെന്ന ആവശ്യപ്പെട്ടാണ് ചന്ദ്രബാബു നായി‌ഡു മമതയെ കൊൽക്കത്തയിൽ സന്ദർശിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.

ഇവിഎമ്മുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സംസാരിക്കുന്നതിനാണു പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മീഷനെ കാണുന്നത്. എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. ആന്ധ്രാപ്രദേശിലെ 25 സീറ്റിൽ 15 സീറ്റും ജഗൻമോഹൻ റെഡ്‌ഡി നേടുമെന്നും പത്ത് സീറ്റ് മാത്രമെ ചന്ദ്രബാബു നായിഡുവിന് ലഭിക്കൂ എന്നുമാണ് പ്രവചനങ്ങൾ. എക്സിറ്റ് പോൾ പ്രവചനങ്ങളെ മമത ബാനർജിയും ചന്ദ്രബാബു  നായിഡുവും തള്ളികളഞ്ഞിരുന്നു.

തങ്ങൾ രാഷ്ട്രീയത്തെക്കുറിച്ചു സംസാരിച്ചുവെന്നു മമതയെ സന്ദർശിച്ച ശേഷം ചന്ദ്രബാബു നായിഡു പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യത കാത്തുസൂക്ഷിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യത കാത്തുസൂക്ഷിക്കണം.എന്തുകൊണ്ടാണു 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാത്തതെന്നു ചന്ദ്ര ബാബു നായിഡു ചോദിക്കുന്നു.

അതെ സമയം നരേന്ദ്ര മോഡി വീണ്ടും അധികാരത്തിൽ വന്നാൽ മമതയ്ക്ക് വലിയ തിരിച്ചടിയാകും. ബംഗാളിലെ നാല്പതു എം എൽ എ മാർ ബി ജെ പി യിൽ ചേരാൻ തയ്യാറെടുത്തിരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.  എങ്കിൽ ബി ജെ പി അധികാരത്തിൽ വരും.  ഒരിക്കൽ ബി ജെ പി അധികാരത്തിൽ വന്നാൽ ബംഗാൾ കുത്തകയാക്കി വെക്കാൻ അവർക്കു കഴിയും. ഇതും ഏതു വിധേനയും തടയുക എന്ന ചിന്ത മമ്തയ്ക്കുമുണ്ട്. നായിഡുവിനും ഇത് തിരിച്ചടികളുടെ കാലമായിരിക്കും.  ഇത് പരസ്പരം ചർച്ച ചെയ്തു എന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

No comments:

Powered by Blogger.