കർണാടക കളയരുത്.. പ്ലീസ്...

കർണാടകയിൽ ബി ജെ പി മുൻ‌തൂക്കം പ്രവചിച്ചതിനു പിന്നാലെ കോണ്‍ഗ്ര സ്സ്- ജെഡിഎസ്സ് കർണാടക സർക്കാരിനെ പിടിച്ചു നിർത്താൻ രാഹുലിന്റെ തീവ്ര ശ്രമങ്ങൾ.  തെരെഞ്ഞെടുപ്പ് ഫലം പുറത്തു വരികയും അത് ബി ജെ പി ക്കനുകൂലമാകുകയും ചെയ്താൽ കുമാര സ്വാമി എങ്ങനെ പ്രതികരിക്കുമെന്ന്
പറയാൻ കഴിയില്ല.

തന്നെയുമല്ല അടുത്ത അഞ്ചു വര്ഷം കൂടി കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നാൽ കോൺഗ്രസുമായുള്ള തങ്ങളുടെ ബന്ധം ശോഭനമായിരിക്കില്ല എന്ന ധാരണ ജെ ഡി എസ്സിൽ തന്നെ ഉണ്ട്.  ഇപ്പോൾ തന്നെ കോൺഗ്രസുമായുള്ള സഖ്യത്തിന്റെ പേരിൽ മുഖ്യമന്ത്രി പലതവണ കരയുന്നതു കണ്ടിട്ടുണ്ട്.

എന്നാൽ വമ്പൻ പ്രതീക്ഷകളാണ് എച് ഡി ദേവഗൗഡക്കുള്ളത്.  മറ്റൊരു വട്ടം കൂടി പ്രധാനമന്ത്രി ആകാനുള്ള അവസരം അദ്ദേഹം മുന്നിൽ കാണുന്നുണ്ട്. ചന്ദ്ര ബാബു നായിഡുവും, ശരത് പൗആരുമെല്ലാം ഇത്തരം സ്വപ്നങ്ങൾ വച്ച് പുരളർത്തുന്നവരാണ്.  ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഇത്തരം ചിന്തകൾക്ക് നല്ല ബലമുണ്ട്.  എന്നാൽ കാര്യങ്ങൾ കീഴ്മേൽ മറിയുകയാണ്.  പ്രതിപക്ഷം പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി മോഡി അധികാരത്തിൽ തുടരാനാണ് സാധ്യത.  അങ്ങനെ വന്നാൽ കർണാടകയിലും, മധ്യപ്രദേശിലും, ബംഗാളിലും അധികാര മാറ്റത്തിന് സാധ്യത ഉണ്ട്.  ഇത് മുന്നിൽ കണ്ടു ഏതു വിട്ടു വീഴ്ചക്കും തായാറാണ്.

തെരെഞ്ഞെടുപ്പിനു ശേഷം അസ്വാരസ്യങ്ങൾ പരസ്യമായ വിഴുപ്പലക്കലിലൂടെ കൈകാര്യം ചെയ്യരുതെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഗൗഡ അംഗീകരിച്ചതായാണ് അറിയുന്നത്.  രാഹുൽ പ്രധാനമന്ത്രിയായാൽ കൂടെ പ്രവർത്തിക്കാൻ താനുണ്ടാകുമെന്നാണ് ഗൗഡ അറിയിച്ചിരിക്കുന്നത് 

No comments:

Powered by Blogger.