വാഹനം പാർക്ക് ചെയ്തത് എവിടെ? വിഷമിക്കേണ്ട ഗൂഗിൾ സഹായിക്കും
തിരക്കേറിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് തിരികെ വരുമ്പോള്‍ എവിടെയാണ് പാര്‍ക്ക് ചെയ്തത് എന്ന് തിരിച്ചറിയാൻ ഗൂഗിള്‍ മാപ്പ് നിങ്ങളെ സഹായിക്കും. പട്ടണങ്ങളിൽ താമസിക്കുന്നവർക്ക് ഇതി വളരെയേറെ ഉപകാരപ്പെടും. ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും, ഐഓഎസ് പതിപ്പിലും ഈ സൗകര്യം ലഭിക്കും.
ഇത്തരം സാഹചര്യങ്ങളില്‍ സഹായമാവുന്ന ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. വാഹനം പാര്‍ക്ക് ചെയ്തത് എവിടെയാണെന്ന് ഇനി ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ മനസ്സിലാക്കാം.
ആദ്യം വാഹനം പാര്‍ക്ക് ചെയ്യുക. ശേഷം മാപ്പില്‍ കാണുന്ന നീല പുള്ളിയില്‍ തൊടുക. തുടര്‍ന്നുവരുന്ന ഓപ്ഷനുകളില്‍ സേവ് യുവര്‍ പാര്‍ക്കിങ് എന്നത് അടയാളപ്പെടുത്തണം. ഇത് മറ്റൊരാളുമായി പങ്കു വക്കാനും കഴിയും
No comments: