പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്, അന്വേഷണം തൃപ്തികരമല്ല: മീണ
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് അന്വേഷണം തൃപ്തികരമല്ലെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫിസർ റിക്കാറാം മീണ. ഇതുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ ആക്ഷേപങ്ങള്‍ ദൂരീകരിക്കുന്ന തരത്തിൽ അന്വേഷണം വേണം. അതൃപ്തിയറിച്ച് ഡി.ജി.പി.ക്ക് കത്തെഴുതി.
തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനിലേക്ക് മാത്രമാണ് അന്വേഷണം ചുരുങ്ങിയിരിക്കുന്നത്. ശബ്ദസന്ദേശവുമായി ബന്ധപ്പെട്ട് മൂന്ന് പോസ്റ്റല്‍ ബാലറ്റുകളെക്കുറിച്ചുള്ള അന്വേഷണം മാത്രമാണ് നടന്നിരിക്കുന്നത്. ജനാധിപത്യത്തില്‍ ഭയരഹിതമായി വോട്ട് ചെയ്യാം എന്ന വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വിതരണം ചെയ്ത എല്ലാ വോട്ടുകളിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച് നടപടി എടുക്കണം.
കൂടുതല്‍ വിശദമായ അന്വേണത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ഡി.ജി.പി.യുടെ സഹായത്തോടെ മറ്റൊരു റിപ്പോര്‍ട്ടും മീണക്ക് നല്‍കി.
No comments: