മോദിയെ പേടിച്ച് പാകിസ്ഥാൻ: കരിദിനം ആചരിക്കുന്നവർ ജാഗ്രതൈ

മോദിയുടെ സത്യപ്രതിജ്ഞ നടക്കുന്ന ദിവസം കരിദിനം ആചരിക്കണമെന്നു പറഞ്ഞവർ പാകിസ്ഥാന്റെ ദയനീയ അവസ്ഥയെ പറ്റി ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.  പാകിസ്ഥാൻ എന്ന ഒറ്റ രാജ്യം ഒഴിച്ച് മേഖലയിലുള്ള മറ്റു രാജ്യങ്ങളെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദി ക്ഷണിച്ചിരിക്കുകയാണ്. ജനവിധി പുറത്തു വന്നയുടൻ ഇമ്രാൻ ഖാൻ ആശംസകൾ ട്വീറ്റ് ചെയ്‌തും, ഇ മെയിൽ അയച്ചും മോദിയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ആവുന്നത്ര ശ്രമിച്ചിരിന്നു.  എന്നാൽ അതൊന്നും മോദിയെ പാകിസ്ഥാനെ ക്ഷണിക്കുന്നതിനു ഒരു കാരണമായില്ല.

മോദി ഇത്തവണ ബോധപൂർവ്വം പാകിസ്ഥാനെ ഒഴിവാക്കുകയായിരുന്നു. അത് പാകിസ്ഥാനെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് മറ്റ് അയൽ രാജ്യത്തലവന്മാരെ എല്ലാം ചടങ്ങിലേയ്ക്ക് ക്ഷണിച്ചത്. ബാലാക്കോട്ട് വ്യോമാക്രമണം മറക്കാൻ ഇന്നും പാകിസ്ഥാന്കഴിഞ്ഞിട്ടില്ല  . ആക്രമണം നടന്ന് മൂന്ന് മാസം കഴിയുമ്പോഴും ഇന്ത്യയിൽ നിന്ന് ഏതു നിമിഷവും വീണ്ടും ആക്രമണം ഉണ്ടാകുമെന്ന ഭീതി പാകിസ്ഥാനെ വിട്ടുമാറിയിട്ടില്ല . അതുകൊണ്ടാണ് ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം വ്യോമപാതകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് പാകിസ്ഥാൻ പറഞ്ഞിരുന്നത് . എന്നാൽ ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാർ രണ്ടാമതും അധികാരത്തിലേറിയതോടെ പാകിസ്ഥാൻ ജൂൺ 14 വരെ വീണ്ടും വ്യോമപാതകൾ അടച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പാക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എഴുതിയ കത്തിൽ കശ്മീർ അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഭീകര സംഘടനകളെ വളർത്തുന്ന നടപടികൾ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു ചർച്ചയുമില്ലെന്നായിരുന്നു ഇതിന് ഇന്ത്യ നൽകിയ മറുപടി . ഇനി ഇന്ത്യയുമായി ഒരു ചർച്ച ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നാണ് പാക് അധികൃതർ പിന്നീട് വ്യക്തമാക്കിയത്. ഇത് ഇന്ത്യയിലെ ചാരന്മാരിൽ നിന്ന് കിട്ടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. നരേന്ദ്ര മോദി അധികാരത്തിൽ വരുമെന്ന് പാകിസ്ഥാൻ സ്വനത്തിൽ പോലും കരുതിയിരുന്നില്ല.

ഇന്ത്യയുമായി പങ്കിടുന്ന വ്യോമപാതകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാകിസ്ഥാൻ അടച്ചിട്ടിരിക്കുന്നത് . ഒമാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകൾ നേരത്തെ തന്നെ തുറന്നിരുന്നു.

ഫെബ്രുവരി 26ന് വ്യോമാക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പാകിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചത് . എന്നാൽ നരേന്ദ്രമോദി അധികാരത്തിൽ വരുമെന്ന് ഉറപ്പായതോടെയാണ് ജൂൺ 14 വരെ നിരോധനം നീട്ടിയത് .

അപകടകരമായ പ്രതിരോധമാണ് ഇന്ത്യ പിന്തുടരുകയെന്നും , ബിജെപി യുടെ മുൻ പ്രധാനമന്ത്രി വാജ്പേയിയെ പോലെയല്ല നരേന്ദ്രമോദിയെന്നുമാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ . മൃദു ഭാഷിയായിരുന്നു വാജ്പേയ് എങ്കിൽ ഏതു നിമിഷവും പ്രതിരോധിക്കാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നും , പറയുന്ന മാദ്ധ്യമങ്ങൾ സർജ്ജിക്കൽ സ്ട്രൈക്കുകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നുള്ള ആശങ്കയും പങ്കു വയ്ക്കുന്നുണ്ട്

പുൽവാമ ഭീകരാക്രമണത്തിന്റെ പക തീർത്ത് ഇന്ത്യ ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയതിന്റെ ഭയം മാറാത്ത പാകിസ്ഥാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതിനു മുൻപ് തന്നെ തങ്ങളുടെ പോർവിമാനങ്ങൾ പോലും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു .

പാകിസ്ഥാന്റെ കൈവശമുള്ള എല്ലാ റഡാർ സംവിധാനങ്ങളും എയർ ഡിഫൻ സിസ്റ്റങ്ങളും ഇന്ത്യ–പാക്ക് അതിർത്തിയിൽ സജ്ജീകരിച്ചിരിക്കുകയാണ് . ബാലാക്കോട്ട് ആക്രമണത്തിനു ശേഷം പാകിസ്ഥാനിലെ മൂന്ന് സേനകളും പൂർണ്ണ സജ്ജമാണ് . കഴിഞ്ഞ ആഴ്ച്ചയിൽ പോലും പാക് സേന നടത്തിയത് വൻ ആക്രമണം എങ്ങനെ നേരിടാമെന്ന പരിശീലനമാണ് .

മാത്രമല്ല വീണ്ടും ഇന്ത്യ അക്രമിക്കുന്ന ഭയത്താൽ ഇപ്പോൾ പഞ്ചാബിലെ സർഗോദ വ്യോമത്താവളത്തിൽ നിന്നും പാക് സൈന്യത്തിന്റെ എഫ് 16 വിമാനങ്ങൾ പൂർണ്ണമായും മാറ്റിയിരിക്കുകയാണ് സിന്ധിലേയ്ക്ക് . സിന്ധിലെ വ്യോമത്താവളത്തിനു ചുറ്റും റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്.

ഒരിക്കൽ കൂടി ഇന്ത്യ വ്യോമാക്രമണം നടത്തിയാൽ തങ്ങൾക്ക് ഭീകര നഷ്ടം നേരിടേണ്ടി വരുമെന്ന് പാക് സൈന്യം മനസ്സിലാക്കി കഴിഞ്ഞു . ഇനിയും ഇന്ത്യ എഫ് 16 വിമാനങ്ങൾ വെടിവച്ച് വീഴ്ത്തിയാൽ അത് പാക് വ്യോമസേനയുടെ നിലനിൽപ്പിനെ പോലും ബാധിക്കുമെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

No comments:

Powered by Blogger.