റോഡ് വികസനത്തിനും യാത്ര സുരക്ഷയ്ക്കും അവാർഡ് കൊടുക്കേണ്ട അടൂർ മാതൃക

അടൂർ : കായകുളം - പുനലൂർ പാത കേരളത്തിന്റെ റോഡ് വികസന കാഴ്ചപ്പാടുകളുടെ നേർ സാക്ഷ്യമാണ് .ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ പ്രയോഗം അന്വർത്ഥമാക്കുന്ന രീതിയിലാണ് അടൂരിലെ റോഡ് വികസനവും വാട്ടർ അതോറിറ്റിയുടെ അതിക്രമവും തുടരുന്നത് .കെ പി റോഡ് നവീകരണം കഴിഞ്ഞ് സഞ്ചാര യോഗ്യമായിട്ട് അധികം നാളായില്ല .എ റെ വിവാദങ്ങൾക്കൊടുവിൽ അടൂർ മുതൽ ഏഴംകുളം വരെയുള്ള പാത ഒരു വിധത്തിൽ പൂർത്തിയാക്കിയപ്പോഴും ആഴ്ച ഒന്ന് തുടങ്ങുന്നതിന് മുൻ
പ് വാട്ടർ അതോറിറ്റി റോഡിൽ കുഴിപ്പ് തുടങ്ങി .അടൂർ മറിയ ഹോസ്പിറ്റലിന് സമീപം റോഡിൽ കുഴിയെടുക്കുന്നത് വിവാദമായിട്ടും ഫലപ്രദമായ ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാത്തതിൽ ജന രോഷം ഉയരുകയാണ് .




ഈ വിവാദം കെട്ടടങ്ങുന്നതിന് മുൻപ് അടുത്ത റോഡ് കുഴിക്കൽ മറിയ ഹോസ്പിറ്റലിന് 100 മീറ്റർ മാറി വീണ്ടും തുടങ്ങി .കുഴിയെടുത്ത സ്ഥലത്ത് ഇപ്പോൾ ഒരു ഗർത്തം രൂപപ്പെട്ട അവസ്ഥയാണ് നിലവിൽ .ഈ ചിത്രങ്ങളൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായതോടെ വീണ്ടും ന്യായീകരണവുമായി രംഗത്ത് വരാൻ ഒരുങ്ങുകയാണ് അധികൃതർ .പത്തനംതിട്ട ,ആലപ്പുഴ കൊല്ലം ജില്ലകളെ പരസ്പരം ബന്ധിക്കുന്ന പ്രധാന പാതയിൽ ഇത്രയും നിസംഗവും അലസുവുമായ സമീപനവുമാണ് വിവിധ വകുപ്പുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് .അശാസ്ത്രീയമായ രീതിയിൽ കുഴിയെടുപ്പു മൂലം മുൻപും ധാരാളം അപകടങ്ങൾ സംഭവിച്ചിട്ടുള്ളതിനാൽ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണം എന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത് 

No comments:

Powered by Blogger.