2 കോടിയല്ല രാജ്യത്തിൻറെ അഭിമാനമാണ് വലുത് കയ്യടി നേടി സായി പല്ലവി

സായി പല്ലവി ഇനി ഒരു നടി  മാത്രമല്ല .ലോകത്തിനു മുന്നിൽ മാതൃകയാക്കാൻ കഴിയുന്ന ഒരു ദേശ സ്‌നേഹിയായ കലാകാരി  കൂടിയാണ് .രാഷ്ട്രീയവ്യത്യാസത്തിന്റെ പേരിൽ  കിട്ടിയ പുരസ്‌കാരങ്ങൾ തിരികെ നൽകിയവർ ഈ നടിയെ  കണ്ടു പഠിക്കട്ടെ .അവർ ആ പാഠം പഠിക്കുക തന്നെ വേണം .കാരണം ഒരു കലാകാരി തികഞ്ഞ ദേശ്സ്നേഹി കൂടിയായിരിക്കണം എന്ന പാഠം സിനിമ ലോകത്തിനു കാട്ടി തരുന്നത് മലയാളത്തിന്റെ സ്വന്തം മലർ മിസ്സായി കേരളത്തിന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സായി പല്ലവിയാണ് .

സായി പല്ലവിയെ കുറിച്ച് പുതിയ തലമുറയിലെ കുട്ടികൾക്ക് ഒന്നേ പറയാനുള്ളു .എക്സലന്റ്‌  ആക്ടർ .അഭിനയവും നൃത്തവും അസാധാരണമായ  വൈഭവത്തോടു കൂടി പ്രതിഫലിപ്പിക്കുന്ന സായി പല്ലവി ഇത്തവണ വാർത്തകളിൽ നിറയുന്നത് 2 കോടി രൂപയോളം പ്രതിഫലം ലഭിച്ചേക്കുമായിരുന്ന പ്രമുഖ കമ്പനിയുടെ ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ നിന്നും പിന്മാറിയതിനാലാണ് .ഇവിടെയാണ് സായി പല്ലവി എന്ന അഭിനയത്രിയുടെ മഹത്വം   നാം മനസിലാക്കേണ്ടത്  .

'ഇത് ഇന്ത്യയുടെ നിറമാണ്.'വിദേശികളുടെ അടുത്തു പോയി അവരെന്തു കൊണ്ടാണ് വെളുത്തിരിക്കുന്നത് എന്നു നമുക്കു ചോദിക്കാനാവില്ലല്ലോ. വെളുത്തിരിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ വരാന്‍ എളുപ്പമാണെന്നും മറ്റും അവരോട് ചെന്നു പറയാനുമാകില്ല. അവരുടെ തൊലിയുടെ നിറം നമുക്ക് വേണമെന്നും അവകാശപ്പെടാന്‍ പറ്റില്ല. അത് അവരുടെ നിറമാണ്.ആഫ്രിക്കക്കാര്‍ക്കും അവരുടേതായ നിറമാണ്. അവരതില്‍ സൗന്ദര്യമുള്ളവരുമാണ്. ഇങ്ങനെയൊരു  പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും കിട്ടുന്ന പണം കൊണ്ട് താന്‍ എന്ത് ചെയാനാണ് ?.
.ഇതാണ് ഇത്ര വലിയ സാമ്പത്തിക നേട്ടം ഉണ്ടാകാമായിരുന്ന ഒരു പരസ്യ ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള കാരണമായി സായി പല്ലവി പറയുന്നത് ".ചെറുപ്പത്തില്‍ സഹോദരിക്ക് തന്നേക്കാള്‍ നിറം കുറവാണെന്ന അപകര്‍ഷതാബോധം ഉണ്ടായിരുന്നുവെന്നും നിറം വെയ്ക്കാന്‍ എന്തു ചെയ്യണമെന്ന് തന്നോട് ചോദിക്കുമായിരുന്നുവെന്നും സായ് പല്ലവി ഓര്‍ക്കുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ നിറം വെയ്ക്കുമെന്ന് സഹോദരിയോട് പറഞ്ഞു...സഹോദരി പൂജ അത് അതേപടി അനുസരിക്കുന്നത് കണ്ട് താനൊരുപാട് അസ്വസ്ഥയായിട്ടുണ്ടെന്നും നടി പറയുന്നു. തന്നേക്കാള്‍ അഞ്ചു വയസു ചെറുപ്പമുള്ള സഹോദരിയില്‍ തന്റെ ഉപദേശം ചെലുത്തിയ സ്വാധീനം തന്നിലും വലിയ മാറ്റമുണ്ടാക്കിയെന്ന് സായ് പല്ലവി പറയുന്നു.

സായി പല്ലവിയുടെ ഈ നിലപാട് ദേശിയ തലത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയമായിട്ടുണ്ട് .മുൻപ് പ്രേമം എന്ന ചിത്രത്തിലൂടെ നിവിൻ പോളിക്കൊപ്പം അഭിനയിച്ചു മലയാളത്തിന് സുപരിചിതയാണ് സായി പല്ലവി .അതിനു ശേഷം കലി എന്ന സിനിമയിൽ ദുൽഖർ സൽമാനൊപ്പം നായികയായി അഭിനയിച്ചു .സായി പല്ലവി -ധനുഷ് കോമ്പിനേഷനിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മാരി -2 വിൽ ഇരുവരും തകർത്തു പെർഫോം ചെയ്ത റൗഡി ബേബി എന്ന ഗാന രംഗവും അതിലെ ശ്രദ്ധേയമായ സായി പല്ലവിയുടെ നൃത്തവും യൂട്യുബിൽ 495 മില്യൺ കാഴ്ചക്കാരെയാണ്  നേടിയത്


ശരത് കുമാർ
സിനിമ ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്

No comments:

Powered by Blogger.