ദുർമന്ത്രവാദങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ മനുഷ്യാവകാശ കമ്മീഷൻ


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും  ആത്മഹത്യ ചെയ്തതിന്  പിന്നിൽ ദുർമന്ത്രവാദത്തെ തുടർന്നുള്ള പീഡനങ്ങളാണെന്ന  വെളിപ്പെടുത്തലിന്റെ  പശ്ചാത്തലത്തിൽ ദുർമന്ത്രവാദങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ നിയമനിർമ്മാണം നടത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സർക്കാരിനോട് ആവശ്യപ്പെട്ടു.


ചീഫ് സെക്രട്ടറിയോടാണ്  കമ്മീഷൻ വിശദീകരണം നേടിയത്. അനാചാരങ്ങളും  അന്ധവിശ്വാസങ്ങളും കാരണം  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും അവസാനിപ്പിക്കുന്നതിനായി   സ്വീകരിക്കുന്ന മാർഗ്ഗങ്ങളെ കുറിച്ച് സംസ്ഥാന പോലീസ് മേധാവി  റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപ്പോർട്ടുകൾ സമർപ്പിക്കണം. ജൂൺ 18 ന് കേസ് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

2013 ൽ മഹാരാഷ്ട്രയും 2017 ൽ കർണാടകവും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിയമ നിർമ്മാണം നടത്തിയിട്ടുണ്ട്. എന്നാൽ കേരളം നിയമനിർമ്മാണത്തിന് തയ്യാറായിട്ടില്ല. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ  ഐ. പി സി നിയമത്തിൽ കൃത്യമായ വകുപ്പില്ലെന്നും മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു.

No comments:

Powered by Blogger.