യൂറോപ്യൻ പര്യടനം ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : യൂറോപ്യൻ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകൾ വിദേശ രാജ്യങ്ങളി ലുണ്ടെന്നും, പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും നെതര്‍ലാന്‍റ് മികച്ച പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയിടുണ്ടെന്നും, നെതര്‍ലാന്‍റ്സിൽ നിന്നുള്ള ആ മാതൃകകൾ കേരളം ഉൾക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനര്‍ നിര്‍മ്മാണത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ യോഗം വിളിച്ചു ചേര്‍ക്കും.
കൃഷി, വന പരിപാലനം, ടൂറിസം തുടങ്ങിയ മേഖലകളിലെ വിവിധ സാധ്യതകളാണ് ചര്‍ച്ച ചെയ്‌തത്. നെതര്‍ലാൻഡ്‌സിൽ നിന്നുള്ള വ്യവസായികളുടെ യോഗത്തിൽ വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തുകയും, കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനുള്ള ക്ഷണം അറിയിക്കുകയും ചെയ്തിട്ടുണ്ട്. പുഷ്‌പ ‐ ഫല മേഖലയിൽ സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നതിന് കേന്ദ്ര കൃഷി മന്ത്രാലയമായും, ഡച്ച് എംബസിയുമായും ബന്ധപ്പെടാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജല കാര്‍ഷിക സമുദ്രതല സംരംഭങ്ങളിൽ ഡച്ച് കമ്പനികളുടെ സഹായത്തോടെ വൻ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നത്. ലോകത്തിലെ തന്നെ വലിയ തുറമുഖങ്ങളിലൊന്നായ റോട്ടർഡാം തുറമുഖം 460 മില്ല്യൺ ടൺ ചരക്കുനീക്കമാണ് ഒരുവർഷം നടത്തുന്നത്. അവിടം സന്ദർശിച്ചതിലൂടെ കേരളത്തിന്റെ വികസനത്തിന് സഹായകമായ പലകാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു. ഉപയോഗപ്പെടുത്താൻ ഇതിനായി ചീഫ് സെക്രട്ടറിയെയും എംബസിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നെതർലാൻഡ്‌സിൽ വ്യവസായികളുടെയും തൊഴിൽ ദായകരുടെയും കോൺഫെഡറേഷൻ യോഗത്തിലും പങ്കെടുത്തു. വ്യവസായ പ്രതിനിധികളുമായി ചർച്ച നടത്തി. .സംസ്ഥാനത്തിനും ജനങ്ങൾക്കും സമഗ്രമായ വികസനത്തിന് അടിത്തറയൊരുക്കാൻ ഉതകുന്ന നിരവധിക കാര്യങ്ങളാണ് സന്ദർശനത്തിൽ ചർച്ച ചെയ്യാനായത്.
നെതർലാൻഡ്‌സിലെ അംബാസിഡർ വേണു രാജാമണിയുടെ പുസ്‌തകം 'വാട്ട് കാൻ വീ ലേൺ ഫ്രം ദ ഡച്ച്, റീബിൾഡിങ് കേരള' പുസ്‌തകം വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള ഡച്ച് മാതൃക മനസ്സിലാക്കാൻ ഉപകരിച്ചു. '"റൂം ഫോർ ദ റിവർ' മാതൃക പദ്ധതിയാണ്. തീരവാസികളുടെ സുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന പദ്ധതി കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ ഉപകാരപ്രദമാണന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments: