350 നും 400 നും ഇടയ്ക്കു സീറ്റുകൾ എൻ ഡി എ നേടും


പുറത്തു വന്ന എല്ലാ എക്സിറ് പോളുകളും നരേന്ദ്ര മോദി അധികാരത്തിൽ വരുമെന്നാണ് സൂചിപ്പിക്കുന്നത്.  9 സർവേകളിൽ 6 എണ്ണവും എൻ ഡി എ സഖ്യം 300 സീറ്റുകൾക്ക് മുകളിൽ നേടുമെന്ന് പ്രവചിക്കുമ്പോൾ ABP മാത്രമാണ് എൻ ഡി എ കേവല ഭൂരിപക്ഷം നേടില്ല എന്ന് പ്രവചിക്കുന്നത്.  എന്നാൽ അവരുടെയും പ്രവചനം വ്യക്തമാക്കുന്നത് ഇത്തവണ എൻ ഡി എ തന്നെ ഭരിക്കുമെന്നാണ്.

എക്സിറ് പോളുകൾ ഒരു സൂചന മാത്രമാണ്.  "എക്സിറ്റ്" പോളുകൾ ഒരിക്കലും "എക്‌സാറ്റ്" പോളുകൾ അല്ല.  പക്ഷെ ഭൂരിപക്ഷം ആളുകളും ചിന്തിക്കുന്നതതെന്താണ് എന്ന് മനസ്സിലാക്കാൻ ഇത്തരം സർവെകൾക്കു കഴിയും. വോട്ടു ചെയ്തു പുറത്തുവരണുന്നവരാണ് സാമ്പിളുകളായി മാറുക.  ആർക്കാണ് വോട്ടു ചെയ്തത്, എന്താണ് കാരണം, ജാതി മതം ഒക്കെ ഇത്തരം സാമ്പിളുകളിൽ ചോദ്യമായി ഉൾപെടുത്താറുണ്ട്. അതായത് വിവിധ ജാതി മതങ്ങൾ നിലനിൽക്കുന്ന ഈ രാജ്യത്തു ജനങ്ങൾ പല നിലകളിൽ കംപാർട്മെന്റലൈസ് ചെയ്യപ്പെട്ടവരാണ്.  ഇത്തരം ചോദ്യങ്ങളുടെയും അവയുടെ ഉത്തരങ്ങളുടെ വിശകലങ്ങളുടെയും കൃത്യതയാണ് ഫല സൂചകങ്ങളുടെ കൃത്യത.

ഇന്നലെ പുറത്തു വന്ന എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് നരേന്ദ്ര മോദിയുടെ തിരിച്ചു വരവ് തന്നെയാണ്.  ഇനി അതെന്തുകൊണ്ടാണ്?  ബി ജെ പി മാത്രമാണ് കിറു കൃത്യമായായി പ്രചരണങ്ങൾ നടത്തിയത്.  ഏതു സ്റ്റേറ്റിൽ, ഏതു വിഷയം ചർച്ച ചെയ്യപ്പെടണം.  കേരളത്തിൽ ശബരിമല ചർച്ചക്ക് വെച്ചെങ്കിലും, പഞ്ചാബിൽ 1984 സിഖ് കൂട്ടക്കൊല ചർച്ചയാക്കി. പ്രചാരം അജണ്ട ബി ജെ പി ആണ് നിശ്ചയിച്ചത്.  അത് കോൺഗ്രസ്സിന്റെ കഴിവ് കേടാണ്.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ജീവിച്ചിരിക്കുന്ന വ്യക്തി ഇന്ന് നരേന്ദ്ര മോദിയാണ്.  കാര്യമായ തെളിവുകളില്ലാതെ അദ്ദേഹത്തെ കള്ളൻ കള്ളൻ എന്ന് വിളിച്ചു അധിക്ഷേപിച്ചു കൊണ്ടിരുന്നത് ബാലിശമായേ കരുതാൻ കഴിയൂ.  ഇതിനെതിരെ സുപ്രീം കോടതി വരെ എതിർപ്പ് പറഞ്ഞിട്ടും രാഹുൽ ഗാന്ധി മണ്ടത്തരം ആവർത്തിച്ചു.  ഇത് ജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.  ഈ ഒരൊറ്റ കാരണം കൊണ്ട് കോൺഗ്രസ്സ് 40 സീറ്റിലും താഴെ പോകാനാണ് സാധ്യത.

350 നും 400 നും ഇടയ്ക്കു സീറ്റുകൾ എൻ ഡി എ നേടാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനാകില്ല.  അതിനുള്ള കാരണം ഒരു സാധാരണ വീക്ഷണ കോണിൽ നിന്ന് തന്നെ മനസ്സിലാക്കാം. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും മോദി വിരുദ്ധ തരംഗങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, കേരളത്തിൽ പോലും മോദി അനുകൂല ചിന്താഗതികൾ തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. മൂന്നു ഘട്ടങ്ങളായാണ് മോദി പ്രചാരണം നടത്തിയത്. 2014 മുതൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾ ഒന്നാം ഘട്ടം.  അവിടെ സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ വിവിധ റാലികളിലൂടെയും, പരസ്യങ്ങളിലൂടെയും, സമ്പർക്കങ്ങളിലൂടെയും ജനങ്ങളിലെത്തിച്ചു.  തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മുതൽ തെക്കേ ഇന്ത്യയിലെ ഇലക്ഷൻ കഴിയുന്നത് വരെ രണ്ടാം ഘട്ടം.  ഈ ഘട്ടത്തിൽ വരാനിരിക്കുന്ന വികസന പ്രവർത്തങ്ങൾ, ശബരിമല  പോലെ പ്രാദേശിക വിഷയങ്ങൾ തുടങ്ങിയവ ഉയർത്തി കാട്ടി.  ബാക്കി വന്ന സമയം മൂന്നാം ഘട്ടമായി പറയാം.  ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് 1984 സിഖ് കലാപം ഉയർത്തി കൊണ്ട് വന്നു.  മറ്റു മേഖലകളിൽ സ്വാധീനമുറപ്പിക്കാൻ വാരണാസി എന്ന ഒറ്റ മണ്ഡലം മതിയായിരുന്നു.

അതായത് എക്സിറ്റ് പോളുകളിൽ നിന്ന് വ്യത്യസ്തമായി എൻ ഡി എ വലിയ മുന്നേറ്റമുണ്ടാക്കുമെന്നു തന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. പെൻഇന്ത്യന്യൂസിന്റെ വിശകലങ്ങളും ഈ വഴിക്കാണ് നീങ്ങുന്നത്.


No comments:

Powered by Blogger.