ബൂത്തില്ല, ബൂത്ത് കമ്മിറ്റി ഇല്ല, ഉള്ളത് ചത്ത പഞ്ചായത്ത് നേതൃത്വങ്ങൾ: ഗുണം പിടിയ്ക്കാതെ കേരള ബി ജെ പി
1400 മുതൽ 2000 വരെ ബൂത്തുകൾ ഓരോ പാർലമെന്റ് മണ്ഡലത്തിലും ഉണ്ട്. ഇതിൽ ബി ജെ പിക്കുള്ളത് ഏറിയാൽ 300 ബൂത്ത് കമ്മിറ്റികൾ. ലക്ഷ്യമോ? 4 ലക്ഷം വോട്ട്. ആന വായ പൊളിക്കുന്നതു കണ്ട് അണ്ണാൻ വായ പൊളിച്ചാൽ അണ്ണാക്ക് കീറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. കഴിവുള്ള രാഷ്ട്രീയ നേതൃത്വമുള്ളത് വിരലിലെണ്ണാവുന്ന പഞ്ചായത്തുകളിൽ മാത്രം. അത്യാവശ്യം സന്ദർഭങ്ങളിൽ പിരിവെടുക്കാനും, അടിച്ചു പൊളിക്കാനും ചിലർ. വോട്ടു വരുമ്പോൾ വീട് കേറാൻ മാത്രം വേറെ ചിലർ. പത്രം വായിക്കില്ല. സോഷ്യൽ മീഡിയയിൽ ഇടപെടുന്നവരെ പുശ്ചിക്കും. ഒരു സ്വന്തം പത്രമുണ്ട്. അതിന്റെ വരിക്കാരായ ബി ജെ പി പഞ്ചായത്ത് പ്രസിഡന്റുമാരെ കേരളം മുഴുവൻ കൂട്ടിയാൽ പത്തു പേര് കാണുമോ? എന്ന് മാത്രമല്ല പലരും ദേശാഭിമാനിയോ, കോൺഗ്രസ്സ് മുഖപത്രമായ മനോരമയോ ആണ് ഇപ്പോഴും വരുത്തുന്നത്.
ഒരൊറ്റ പഞ്ചായത്തിൽ പോയിട്ട്, മണ്ഢലം (നിയമസഭാ) അടിസ്ഥാനത്തിൽ പോലും എൻ ഡി എ കമ്മിറ്റികളില്ല. അതുണ്ടാക്കാൻ ശ്രമിക്കില്ല. ബി ഡി ജെ എസ് ലോ, പിസി തോമസ് വിഭാഗത്തിൽ നിന്നോ ആരെങ്കിലും ഉണ്ടെങ്കിൽ അവരോടു പ്രാദേശിക തലത്തിലെ നേതാക്കന്മാർക്ക് അവജ്ഞയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ ജാതി നോക്കിയാണ് സെക്രട്ടറിമാരും അനുചരന്മാരും ഉയിർപ്പെടുക്കുന്നത്. പ്രസിഡണ്ട് നായരാണെങ്കിൽ കമ്മിറ്റിയും അണികളും ഉറപ്പായും നായരായിരിക്കും. ഈഴവനാണെകിൽ ഈഴവൻ.
മിനിമം 1500 പഞ്ചായത്ത് ജനപ്രധിനിധികൾ ഉണ്ടെങ്കിൽ അതിൽ 15 പേര് പോലും ബി ജെ പി ക്കാരല്ല. അവരാകട്ടെ കാലം പുരോഗമിക്കുന്നതിനനുസരിച്ചു കോൺഗ്രസ്സ്കാരോ, കമ്മ്യുണിസ്റ്റ്കാരോ ആകും. ഒരിക്കൽ ഒരാൾ ബി ജെ പി ടിക്കറ്റിൽ പഞ്ചായത്ത് മെമ്പർ ആയാൽ രാണ്ടാം തവണ ഒരിക്കലുമാകില്ലെന്നുറപ്പിക്കാം. അത്ര ഗംഭീര പഞ്ചായത്ത് തല സംവിധാനമാണ് ബി ജെ പി ക്ക്. ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ളം പ്രശ്നമല്ല, വഴി പ്രശ്നമല്ല, കറണ്ട് ഇല്ലായ്മ പ്രശ്നമല്ല. പാർട്ടി പ്രവർത്തകരെ പെറ്റി കേസിനു പോലീസ് പിടിച്ചാൽ അവൻ പിന്നെ ഈ പാർട്ടിയിൽ കാണില്ല. ക്രിമിനലാണത്രെ! ക്രിമിനൽ!
എന്നാൽ നാഴികക്ക് നാല്പതു വട്ടം നടക്കുന്ന ബൈഠക്കുകൾക്ക് ഒരു കുറവുമില്ല. തറയിലെ ഇരിക്കൂ, പഴവും പപ്പടവും കഴിക്കില്ല. പക്ഷെ ബൈഠക്കുകളിൽ ഒരു ചുക്കും സംഭവിക്കുകയുമില്ല. ഇനി അഥവാ സംഭവിക്കുമെന്ന് തോന്നിയാൽ നല്ല മുള്ളു മുരിക്ക് പത്തല് വെട്ടി പാര അടിച്ചു കയറ്റും. ബൈഠക്കുകൾക്ക് എത്തുന്ന ആർ എസ് എസ് സംയോജകരുണ്ട്. അവരാണ് ഏറ്റവും വലിയ കോമാളികൾ. ഒന്നും അംഗീകരിക്കില്ല. ഒന്നും ചെയ്യിക്കില്ല. അത് സംഘ സംസ്കാരമല്ല. ഇത് സംഘ സംസ്കാരമല്ല.
ഇതൊക്കെ ആണെങ്കിലും എല്ലാം വളരെ കൃത്യമായി നടക്കുന്ന ചില സ്ഥലങ്ങളുണ്ട്. കൃത്യമായി നടത്തിക്കുന്ന ആർ എസ് എസ് സംയോജകരുണ്ട്. പത്തനംതിട്ടയിലെയും, തിരുവനതപുരത്തെയും ചില പഞ്ചായത്തുകളിലെ വോട്ടു പെട്ടി തുറന്നു നോക്കിയാൽ അത് ദൃശ്യമാകും. പക്ഷെ അങ്ങനെ എടുക്കാവുന്ന 10 പഞ്ചായത്തുകൾ പോലും ബി ജെ പി ക്കില്ല. ഓരോ മണ്ഡലത്തിലും അങ്ങനെ ഉള്ള 50% പഞ്ചായത്തുകളെങ്കിലും ഇല്ലാതെ തോൽവിയിൽ നിന്ന് തോൽവിയിലേക്ക് ആ പാർട്ടി കൂപ്പു കുത്തികൊണ്ടേ ഇരിക്കും. വോട്ടു പിടിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല. സീറ്റു പിടിക്കണം. ലൂക്കിലല്ല കാര്യം; വർക്കിലാണ്.
ഇന്നുള്ള ബിജെപി പാർട്ടി സംവിധാനത്തിന്റെ 90% വും മാറാതെ കായ്ക്കു തൊടാൻ ബി ജെ പി ക്കു കഴിയില്ലെന്നു നാഗ മഠത്തുതമ്പുരാട്ടിയാണേ സത്യം.

No comments: