കാശു കൊടുത്തും, ബൂത്തു പിടിച്ചും നേടിയതല്ലീ വിജയം: കരിങ്കല്ലിൽ നാരുരിച്ച് നെയ്തെടുത്തതാണ് ആ... 302 താമരകൾ

കേരള മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിൽ ആളെ കൂട്ടുന്നതിനായി കുടുംബശ്രീ പ്രവർത്തകരെ ഭീഷണി പെടുത്തി മുന്നിൽ കൊണ്ടിരുത്തുകയും പരിപാടിയുടെ ശോഭ കെടുത്തുന്ന രീതിയിൽ ആ സ്ത്രീകൾ മാധ്യമങ്ങളോട് പ്രതികരിച്ചതും കണ്ട നമ്മുടെ നാട്ടിൽ അമിത് ഷായും, നരേന്ദ്ര മോദിയും കഴിഞ്ഞ അഞ്ചു വർഷം അഹോ രാത്രം പണിയെടുത്തത് കാണാൻ കണ്ണോ, കേൾക്കാൻ ചെവിയോ, ചിന്തിക്കാൻ മൂളയോ ഉള്ളവരല്ല. ഇവിടെ ഈ മണ്ണിൽ അതിനു പാകമായ കോൺഗ്രസ്സ്കാരോ, കമ്മ്യുണിസ്റ്കാരോ, ബിജെപിക്കാരോ ഇല്ല.
അതെ... മിടുക്കന്മാർക്ക് ഒരൊറ്റ നോട്ടം മതി സ്‌മൃതി ഇറാനിയിൽ, അമേഠിയിൽ. അവിടെ സംഭവിച്ചത് ഒരു ദിവസത്തയോ ഒരു മാസത്തെയോ പണിക്കൂലിയല്ല. നിരന്തര ഇടപെടൽ, 60 മാസത്തെ എല്ലുമുറിഞ്ഞ പണിയുടെ കൂലിയാണത്.
സ്ഥാനാരോഹണം മേയ് 26ന്. 2014 ലും സ്ഥാനാരോഹണം മേയ് 26ന് തന്നെ ആയിരുന്നു. പ്രതിപക്ഷത്തിന് ഇതൊരു തോൽവിയല്ല. ഇല്ലാതാകലാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാല് ലക്ഷത്തിലേറെ വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷം നേടിയെങ്കിലും സിറ്റിംഗ് സീറ്റായ അമേതിയിൽ ബി.ജെ.പിയുടെ സ്‌മൃതി ഇറാനിയോട് തോറ്റു. ഉത്തർപ്രദേശ് (60), ബീഹാർ (16), ഛത്തീസ്‌ഗഡ് (9), ഗുജറാത്ത് (26), കർണാടക (25), മധ്യപ്രദേശ് (28), രാജസ്ഥാൻ (24), മഹാരാഷ്‌ട്ര (23), പശ്‌ചിമബംഗാൾ (18), ജാർഖണ്ഡ് (11), ഹരിയാന (10), ഡൽഹി (7) തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഗംഭീര വിജയം നേടി. ജി.എസ്.ടി, നോട്ട് നിരോധനം, സാമ്പത്തിക തളർച്ച, തൊഴിലില്ലായ്‌മ, ന്യൂനപക്ഷ പീഡനം, റാഫേൽ അഴിമതി തുടങ്ങി പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളൊന്നും ബി.ജെ.പിയുടെ മഹാവിജയത്തിന് തടസമായില്ല.
പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ ദേശീയ വികാരവും, മോദി നയിച്ച പ്രചാരണവും, ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കൃത്യമായി നടപ്പാക്കിയ തന്ത്രങ്ങളും ബി.ജെ.പിയുടെ വോട്ട് ശതമാനവും വർദ്ധിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് 404 സീറ്റുകൾ കോൺഗ്രസ്സ് നേടിയപ്പോഴും വോട്ടു ചെയ്തതിനിടെ 50 % ജനങ്ങൾ അന്ന് കോൺഗ്രസ്സിനെ സപ്പോർട് ചെയ്തില്ല. എന്നാൽ ഇന്ന് 52 % പേരാണ് മോദിക്കും അമിത് ഷാ ക്കും പിന്തുണ നൽകി വോട്ടു ചെയ്തത്.
കോൺഗ്രസ് ഭരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, കോൺഗ്രസ് - ജെ.ഡി.എസ് സഖ്യം ഭരിക്കുന്ന കർണാടക എന്നിവിടങ്ങളിൽ സീറ്റുകൾ തൂത്തുവാരി. പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ കോട്ടയിലും ബി.ജെ.പി കടന്നുകയറി. അടിവാങ്ങിയും, മരണം വരിച്ചുമാണ് ബംഗാളിൽ മമതക്കെതിരെ അമിത് ഷാ പട നയിച്ചത്. കൊമ്പു കോർക്കേണ്ടിടത്തു കൊമ്പ് കോർത്തു. ഉത്തർപ്രദേശിൽ എല്ലാം തകർന്നെന്ന് അവസ്ഥയിൽ നിന്ന് സട കുടഞ്ഞെഴുന്നേറ്റു. 2014ൽ 80ൽ 71 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് പത്തിലധികം സീറ്റുകൾ മാത്രമാണ് നഷ‌്‌ടമായത്. വമ്പൻ സഖ്യം വെല്ലു വിളി ഉയർത്തിയിട്ടും. പശ്‌ചിമബംഗാളിലും ഒഡിഷയിലും അടക്കം ലക്ഷ്യമിട്ട സീറ്റുകൾ നേടി ആ വിടവ് നികത്തി.
എൻ.ഡി.എ മുന്നണിയിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ശിവസേന (18), ജെ.ഡി.യു (16), ലോക്‌ജൻ ശക്തി (6) പാർട്ടികൾക്കും മോദിത്തണലിൽ ഇനി അഞ്ചു വർഷം വിശ്രമിക്കാം.
നാളത്തെ ചരിത്ര പുസ്തകങ്ങളിൽ മോദിയുടെ ദേശകങ്ങൾ:ഇന്ത്യയുടെ സുവർണ കാലം എന്നായി മാറാൻ നമുക്ക് പ്രത്യാശിക്കാം.
സതീഷ് കുമാർ ആർ
No comments: