മനസ്സിൽ കുറ്റം ബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും

"മനസ്സിൽ കുറ്റം ബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും" ഈ വരികൾ ഒരിക്കെലെങ്കിലും കേട്ടിട്ടോ, പറഞ്ഞിട്ടോ ഇല്ലാത്ത മധ്യ വയസ്കർ കേരളത്തിലുണ്ടാവില്ല. അത് മോഹൻലാൽ എന്ന അതുല്യ നടന്റെ ശബ്ദത്തിലോടെയാകുമ്പോൾ വൈകാരികതയുടെ തലങ്ങൾ അതിന്റെ ശൃംഗങ്ങളിൽ വിരാജിക്കും.  ഈ വൈകാരികത മുറ്റിയ വരികളെ നിരവധി തമാശ മേശകളിൽ ചിരി പടർത്തിയിട്ടുമുണ്ട്.  അയാളങ്ങനെ സഞ്ചരിക്കുകയാണ്...

മലയാളത്തിന്‍റെ ആ താര രാജാവിന് ഇന്ന് 59-ാം പിറന്നാള്‍. 1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായാണ് മോഹന്‍ലാല്‍ ജനിക്കുന്നത്.

താര രാജാവിന് മത്സരിച്ച് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാള സിനിമയിലെ യുവതാരങ്ങൾ. രാത്രി പന്ത്രണ്ടുമണി പിന്നിട്ടപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ ആശംസകൾ എത്തിത്തുടങ്ങി. മെഗാതാരം മമ്മൂട്ടി തന്റെ പ്രിയസഹതാരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അര നൂറ്റാണ്ടായി ചിരിച്ചും ചിന്തിപ്പിച്ചും, കരഞ്ഞും കരയിപ്പിച്ചും അതുല്യ പ്രതിഭ.. തളരാതെ... താഴാതെ മുന്നോട്ട്.

പെൻഇന്ത്യന്യൂസിന്റെ നിറഞ്ഞ ജന്മദിനാശംസകൾ!

No comments:

Powered by Blogger.