എൻ ഡി എ അധികാരത്തിലേക്ക്: 4 സർക്കാരുകൾ വീഴും

ബി ജെ പി അധികാരത്തിൽ വന്നാൽ നാല്സംസ്ഥാന സർക്കാരുകൾ പ്രതിസന്ധിയിലാകും.

മധ്യപ്രദേശ്, കർണാടക, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിലെ സർക്കാരുകൾ പ്രതിസന്ധികളിലേക്കു കടക്കുമെന്ന് വിലയിരുത്തപ്പെടുന്നു.  തമിഴ് നാട്ടിലെ സർക്കാരിലും പ്രതിസന്ധികൾ ഉണ്ട്.   ഇതിനും പുറമെ കേരളത്തിലെ സർക്കാരും നൂറു ശതമാനവും സെയ്ഫ് ആണെന്ന് പറയുക വയ്യാ. ബി ജെ പി വീണ്ടും അധികാരത്തിൽ വരുന്ന പക്ഷം കേരളത്തിലെ ഗവർണർക്കു സ്ഥാനചലനമുണ്ടാകും.  അതോടെ കേരള സർക്കാരിനെ വരുതിയിൽ നിർത്താനും, ഇല്ലെങ്കിൽ പിരിച്ചു വിടാൻ പാകത്തിലുമാകും.

പഞ്ചാബ്:  മുഖ്യമന്ത്രി അമരീന്ദർ സിങ്ങും, നവജോത് സിംഗ് സിദ്ധുവും തമ്മിൽ കടുത്ത ഭിന്നത നില നിൽക്കുന്നുണ്ട്. സിദ്ദുവിന് തന്നെ പുറത്താക്കി മുഖ്യമന്ത്രിയാകണമെന്നാണ്  ആഗ്രഹം എന്ന് മുഖ്യമന്ത്രി തുറന്നടിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുമായി പ്രശ്നമുണ്ടെകിൽ മന്ത്രിസഭയിൽ നിന്ന് രാജി വച്ച് പുറത്തുപോകണമെന്നു മറ്റൊരു മന്ത്രിയായ സാധു സിങ് സിദ്ദുവിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.  എന്തായാലും തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പഞ്ചാബിൽ പരാജയപ്പെട്ടാൽ മന്ത്രിസഭയുടെ നില നിൽപ് പ്രശ്നമാകും.  കോൺഗ്രസ്സ് ഒറ്റക്കാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ബംഗാൾ : പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് 40 എം എൽ എ മാർ കൂറ് മാറി ബിജെപിയിൽ ചേരുമെന്ന്.  ഇത് അസത്യമാണെന്നു വിചാരിക്കാൻ യാതൊരു ന്യായവുമില്ല. പശ്ചിമ ബംഗാളിൽ മമതയുടെ നിൽ പരുങ്ങലിലാണെന്നാണ് എക്സിറ്റ് ഫലങ്ങൾ പ്രവചിക്കുന്നത് ഇത്തരം സാഹചര്യത്തിൽ മമതയ്ക്ക് കാര്യങ്ങൾ അനുകൂലമായല്ല ഉരുത്തിരിയുന്നത്.  ബംഗാളിൽ ബി ജെ പി വലിയ നേട്ടമുണ്ടാക്കിയാൽ തൃണമൂൽ കോൺഗ്രസ്സിൽ നിന്ന് വൻ കൊഴിഞ്ഞു പോക്കുണ്ടാകും.  40 എം എൽ എ മാർ കൂറുമാറി വന്നാൽ ഉടൻ തന്നെ മമത സർക്കാരിനെ മാറ്റി ബി ജെ പി സർക്കാർ വരും

മധ്യ പ്രദേശ്: കമൽ നാഥ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും, ഉടൻ തന്നെ ഫ്ലോറിൽ ഭൂരിപക്ഷം തെളിയിക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് ഗവർണർ ആനന്ദി ബെൻ പട്ടേലിന് ഔദ്യോഗികമായി തന്നെ കാത്തു നൽകി കഴിഞ്ഞു.  20 എം എൽ എ മാറാന് അവിടെയും കൂറ് മാറി ബി ജെ പി യിലേക്ക് വരാൻ കാത്തിരിക്കുന്നത്.  അവിടെ കോൺഗ്രസ്സിന് ഒറ്റക്ക് ഭൂരിപക്ഷവുമില്ല.

കർണാടക: ജെ ഡി എസ്സും, കോൺഗ്രസ്സും തമ്മിൽ നല്ല ബന്ധത്തിലല്ല കർണാടകയിൽ മുന്നോട്ടു പോകുന്നത്.  തെരെഞ്ഞെടുപ്പിനു മുൻപ് തന്നെ നിരവധി എം എൽ എ മാർ ബി ജെ പി യിൽ ചേരാൻ തയ്യാറായിരുന്നു.  തെരെഞ്ഞെടുപ്പിൽ ഈ വിഷയം ബാധിക്കാതിരിക്കാനാണ് മന്ത്രി സഭാ രൂപീകരണവുമായി യെദിയൂരപ്പ മുന്നോട്ടു വരാതിരുന്നത്. എക്സിറ്റ് പോളുകൾ പറയുന്നത് കർണാടകയിൽ ബി ജെ പി യുടെ വൻ തിരിച്ചു വരവുണ്ടാകുമെന്നാണ്. ഇപ്പോൾ തന്നെ ബി ജെ പി യാണ് അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷി. തെരെഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ ജെ ഡി എസ് - കോൺഗ്രസ്സ് ബന്ധം കൂടുതൽ വഷളാകാനാണ് സാധ്യത.  ഉദ്ദേശിക്കുന്ന എണ്ണത്തിൽ ജെ ഡി എസ്സിന് സീറ്റുകൾ ലഭിക്കുന്നില്ലെങ്കിൽ ഭാവി പരിപാടികൾ സുഗമമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ കുമാര സ്വാമി കൈക്കൊള്ളും എന്നാണു കരുതുന്നത്.


No comments:

Powered by Blogger.