മോദി വീണ്ടും വരുന്നതിൽ പേടിച്ച് പാകിസ്ഥാൻ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ നരേന്ദ്രമോദി ഒരിക്കൽ കൂടി ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതിലെ ആശങ്കയിലാണ് പാകിസ്ഥാനെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പാക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എഴുതിയ കത്തിൽ കശ്മീർ അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഭീകര സംഘടനകളെ വളർത്തുന്ന നടപടികൾ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു ചർച്ചയുമില്ലെന്നായിരുന്നു ഇന്ത്യ നൽകിയ കടുത്ത മറുപടി . ഇനി ഇന്ത്യയുമായി ഒരു ചർച്ച ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നാണ് പാക് അധികൃതർ പിന്നീട് വ്യക്തമാക്കിയത്. ഇത് മോദിയോടല്ല രാഹുൽ ഗാന്ധിയോട് ചർച്ച ചെയ്ത് പരിഹരിക്കാം എന്ന നിലയിൽ വാർത്ത പടർന്നിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ പരാജയപ്പെടുമെന്നുള്ള ധാരണയിലാണ് പാക് അധികൃതർ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്
എന്നാൽ ഇന്ത്യൻ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് പാകിസ്ഥാന് അപകടമാണെന്ന രീതിയിൽ പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി . നരേന്ദ്ര മോദി അധികാരത്തിൽ വരില്ല എന്ന ഒരു റിപ്പോർട്ട് ലോകത്തൊരിടത്തും ആരും റിപ്പോർട്ട് ചെയ്തിരുന്നില്ല. പിന്നെ പാകിസ്ഥാൻ അങ്ങനെ ചിന്തിച്ചതിന്റെ കാരണമെന്താകും എന്ന ചർച്ചയും നടക്കുന്നുണ്ട്.
അപകടകരമായ പ്രതിരോധമാണ് ഇന്ത്യ പിന്തുടരുകയെന്നും , ബിജെപി യുടെ മുൻ പ്രധാനമന്ത്രി വാജ്പേയിയെ പോലെയല്ല നരേന്ദ്രമോദിയെന്നും ഡോൺ ന്യൂസ് സീനിയർ റിപ്പോർട്ടർ സഹീദ് ഹുസൈൻ പറയുന്നു . മൃദു ഭാഷിയായിരുന്നു വാജ്പേയ് എങ്കിൽ ഏതു നിമിഷവും പ്രതിരോധിക്കാൻ കരുത്തുള്ള നേതാവാണ് മോദി . സ്വന്തം രാജ്യത്തിന്റെ സൈന്യത്തെ ഏറ്റവും ശക്തമായ സേനയായി വളർത്തിയ ഭരണാധികാരി ആണ് മോദി. അങ്ങനെ ഒരാൾ ഒരിക്കൽ കൂടി അധികാരത്തിൽ വരുന്നതോടെ സമാധാനം എന്നത് ഇമ്രാൻ ഖാൻ മറക്കേണ്ടി വരുമെന്നും സഹീദ് ഹുസൈൻ തന്റെ ലേഖനത്തിൽ പറയുന്നു .പാകിസ്ഥാനെ മര്യാദ പഠിപ്പിക്കാൻ പോന്ന ഭരണാധികാരിയാണ് മോദിയെന്നായിരുന്നു ഒരു പാക് ചാനലിന്റെ വിശേഷണം . സർജ്ജിക്കൽ സ്ട്രൈക്കുകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നുള്ള ആശങ്കയും പാക് മാദ്ധ്യമങ്ങൾ പങ്ക് വയ്ക്കുന്നു .

No comments: