"ഇലക്ഷൻ ട്രെൻഡിൽ മുന്നേറാൻ കളമൊരുക്കി ഇന്ത്യൻ വിപണികൾ "....


ലോക്സഭ തിരെഞ്ഞെടുപ്പു ഫലത്തിന് ഒരു ദിനം മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ഓഹരി വിപണികളിൽ നേരിയ മുന്നേറ്റവും നെഗറ്റീവ് ചലനങ്ങളും .എക്സിറ്റ് പോൾ ഫലങ്ങൾ പ്രതീക്ഷയുണർത്തിയതോടെ വമ്പൻ കുതിപ്പ് നടത്തിയ വിപണികൾ കഴിഞ്ഞ ദിവസം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത് .എന്നാൽ ഇന്ന് സെൻസെക്സ് 140 .41 പോയിൻറ് ഉയർന്ന് 39110. 21 ലും നിഫ്റ്റി 28.80 പോയിന്റ് ഉയർന്ന് 11 ,737.90 ലുമാണ് ക്ലോസ് ചെയ്തത് .ഇൻഡസ് ഇൻഡ് ബാങ്ക് ,ബജാജ് ആട്ടോ ,ബി പി സി എൽ ,തുടങ്ങിയ കമ്പനികളുടെ ഷെയറുകൾ പൊതുവ നേട്ടമുണ്ടാക്കിയപ്പോൾ .യെസ് ബാങ്ക് ,സീൽ തുടങ്ങിയ കമ്പനികൾ കാര്യമായ നഷ്ടം രേഖപ്പെടുത്തി .നിഫ്റ്റി നാളെ 12000 കടന്നേക്കും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ .ഇലക്ഷൻ റിസൾട്ട് ഇന്ത്യൻ ഓഹരി വിപണികളിൽ എങ്ങനെ ചലനങ്ങൾ ഉണ്ടാക്കും എന്ന ആകാംക്ഷയിലാണ് നിക്ഷേപക ലോകം ... ശരത് കുമാർ ബിസിനസ് ഡെസ്ക് പെൻ ഇന്ത്യ ന്യൂസ്

No comments:

Powered by Blogger.