ഞാൻ തന്നെ വീണ്ടും: പ്രധാനമന്ത്രി


ന്യൂഡൽഹി ; വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി.  ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വാർത്താ സമ്മേളനമായിരുന്നു ഇത് . ലോകത്തോട് ചില കാര്യങ്ങൾ അഭിമാനത്തോടെ പറയാനുണ്ട് എന്ന ആമുഖത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ വാർത്താ സമ്മേളനം തുടങ്ങിയത്.

അഭിമാനമുള്ള നേട്ടങ്ങളാണ് സർക്കാർ കൈവരിച്ചത്. ജനാധിപത്യത്തിന്റെ കരുത്ത് കാട്ടാൻ ഇന്ത്യക്ക് കഴിഞ്ഞു . ജനങ്ങൾക്ക് നന്ദി പറയാനായാണ് താൻ ഈ സന്ദർഭം ഉപയോഗിക്കുന്നതെന്ന് പറഞ്ഞ മോദി തനിക്കൊപ്പം നിന്നതിനു രാജ്യത്തിനു നന്ദി അർപ്പിച്ചു.

No comments:

Powered by Blogger.