ഇഴ പാകാൻ മറന്ന ജീവിതത്തിന് ഈറ പാളികളിൽ ഇഴയിട്ട് അന്നം തേടുന്നവർ
ഇഴ പാകാൻ മറന്ന ജീവിതത്തിന് ഈറ പാളികളിൽ ഇഴയിട്ട് അന്നം തേടുന്നവർ
ഒരു മുറം നെയ്താൽ രൂപ നൂറ്റിയന്പത് കിട്ടും. രണ്ടു നാഴിക മതി ഒരു മുറത്തിനു ഊടും പാവും നൽകി, അരക്കെട്ടും മുഴുക്കെട്ടും കെട്ടി ചാരി നിർത്താൻ. വാങ്ങുന്നവർ ചാണകം മെഴുകി കരുത്തൊരുക്കി അളക്കാനും, പാറ്റാനും അണിഞ്ഞൊരുക്കി അരകല്ലിനു കീഴിൽ അഴകൊരുക്കും.
അതെ, ഒരു മുറം നെയ്താൽ നൂറ്റിയന്പത് രൂപ കിട്ടും. പക്ഷെ മുറങ്ങൾ ആയിരങ്ങളും, ലക്ഷങ്ങളും നെയ്തു നെയ്തു തീർത്തു. പക്ഷെ നൂറ്റിയന്പതിനപ്പുറം ഒരിക്കലും ഇഴയിടുന്നവൾക്കു കിട്ടിയിട്ടില്ല. കിട്ടിയാൽ അതൊട്ട് ഉതകിയിട്ടുമില്ല. ഉതകിയാലതൊട്ടു ഗണിക്കപ്പെട്ടുമില്ല. ആ നൂറ്റിയന്പത് തന്നെ എന്നും കിട്ടിയിട്ടില്ല. അത്യപാരമായ എൻജിനിയറിങ് വൈദഗ്ധ്യമാണ് അവരെന്നും ഇഴയിട്ടഴകൊരുക്കുന്നത്. പക്ഷെ ഈറയുടെ പുളിപ്പും മണവും ചേറ്റികോറിയിട്ട പണത്തിന് ഗുണം ചില്ലറയുണ്ടെങ്കിലും മണം തീരെയില്ല. മനോന്മയമില്ല.
മുറം തീർക്കുന്നവർക്ക് അന്നും ഇന്നും പുറം വേദനയാണ്. കൊടും വിഷം പുരണ്ട മഷി പേപ്പറുകളുടെ ലോകത്ത്, ഒരിക്കലും എരിഞ്ഞടങ്ങാത്ത പ്ലാസ്റ്റിക്കുകളുടെ ലോകത്ത്, ഈറ്റപ്പൊളികൾക്കും, തഴ താളുകൾക്കും അയിത്തം മാത്രം. ഒരു നിമിഷം നമ്മുടെ സർക്കാർ ഒന്ന് മനസ്സുവെച്ചാൽ ഈ കരവിരുതുകൾ വൻ വ്യവസായമായി മാറാം. പെട്രോളിയം ബൈ പ്രൊഡക്ടുകൾക്കു നന്ദി ചെല്ലാം.
പക്ഷ ആരും അതിനൊരുമ്പെടില്ല... ഇഴകളിലമരുന്ന ജീവിതങ്ങൾ
No comments: