ഇല്ല... ഒത്തു വന്നാൽ ഞങ്ങൾക്ക് തന്നെ പ്രധാനമന്ത്രിപദം വേണം


ന്യൂഡൽഹി ; പ്രധാനമന്ത്രി പദവി വേണ്ട എന്ന് പറഞ്ഞിട്ടില്ല. അത്ര വിശാലമായ അർഥത്തിൽ എൻ ഡി എ സർക്കാരിനെ താഴെയിറക്കാൻ തയ്യാറാണെന്ന പഴയ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് . അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും , കോൺഗ്രസിനു പ്രധാനമന്ത്രി പദം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് ഗുലാം നബി ആസാദിന്റെ പുതിയ പ്രസ്താവന.

ഇന്ത്യ ഭരിക്കാൻ ഏറ്റവും വലിയ പാർട്ടി തന്നെ വേണമെന്നും,അതിനു അനുയോജ്യർ കോൺഗ്രസാണെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു . പ്രധാനമന്ത്രി പദം സ്വപ്നം കണ്ട എല്ലാ മൂന്നാം കക്ഷികൾക്കുമുള്ള മറുപടിയാണ് ഗുലാം നബി ആസാദിന്റേത് .

പാട്നയിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രി പദം വിട്ടു നൽകാമെന്നും എൻ ഡി എ അധികാരത്തിലേറാതിരിക്കാൻ സഹായിക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടത് . അതേ സമയം ഈ മാസം 23 ന് സോണിയ വിളിച്ചിരിക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും എൻ ഡി എ അധികാരത്തിൽ വരാതിരിക്കാൻ വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസ്താവിക്കുമെന്നാണ് സൂചന .

No comments:

Powered by Blogger.